ഭാഗ്യ സൂക്തം 02 [ഏക-ദന്തി] 91

ചെറുതേ നീ ആളെ ഒരുമാതിരി കളി ആക്കാതെ പോടേയ് .”  റോയ്ച്ചൻ പറഞ്ഞു.

പപ്പാ ആ ജിമ്മും ഇടിമുട്ടിയും ഒന്നും കൊണ്ടുവരണ്ട olx   ഇൽ വിറ്റിട്ട് വന്നാ മതി . ” പെണ്ണ് പറഞ്ഞു .

അല്ലേൽ അതൊക്കെ ആര് താങ്ങിപ്പിടിച്ച് കൊണ്ടുവരുന്നു  . വേണേൽ നാട്ടിൽനിന്ന് പുതിയ സെറ്റ് വാങ്ങിക്കാംപപ്പാ പറഞ്ഞു .

പിന്നെ ഫർണിച്ചർ ഒക്കെ അവിടെ കൊടുക്കുകയല്ലേ ?” അതിനിടക്ക് പെണ്ണ് കേറി ചോദിച്ചു .

അത് തന്നെയാ ഉദ്ദേശിച്ചിട്ടുള്ളെ . നമ്മടെ ആ കെയ്ൻ ഫർണിച്ചർ ഒക്കെ എടുപ്പിക്കാം , പിന്നെ അത്രയും പേഴ്സണൽ അറ്റാച്ച്മെന്റ് ഉള്ള ഐറ്റംസ് ഒക്കെ എടുക്കാം  . നമ്മുടെ വീട് ഇപ്പൊ കൊടുക്കുന്നില്ല , അത് ഫുൾ ഫർണിഷ്ഡ് ആയി റെന്റിനു വിടാം .  പപ്പാ പറഞ്ഞു

അതാണ് നല്ലത് ഇങ്ങനെ ദൃതി പിടിച്ച് വിൽക്കുമ്പോൾ അതിനു വിചാരിച്ച വലയു കാണത്തില്ലറോയിച്ചൻ പറഞ്ഞു .

ഫോട്ടോസും ബുക്സും പിന്നെ കംപ്യുട്ടറും പ്രിന്ററും ഒക്കെ എടുക്കണം . പിന്നെ അനിടെ കൊറേ സാധനങ്ങൾ ഉണ്ട് അതും എടുക്കാം . എന്റേം മമ്മിടേം വണ്ടി പാർസൽ വരും . ക്രോക്കറിസും പിന്നെ ക്യൂരിയോസ് , ഷോപീസുകൾ ഒക്കെ എടുക്കണം . പിന്നെ AKS ആയോണ്ട് അവർ തന്നെ വന്ന് പാക്ക് ചെയ്യും . അവർ മലപ്പുറം ടൗണിലോ മഞ്ചേരിയോ ആണ് ഓഫീസ് അപ്പൊ അവടെ പോയി എല്ലാം കളക്ട് ചെയ്യണ്ടെരും .” പപ്പാ പറഞ്ഞു .

അതൊന്നും സിനില്ല പപ്പാ അവിടുന്ന് 3 ദിവസം പോരെ എല്ലാം വരാൻ . അവര് നോർമൽ റൂട്ട് ആണെങ്കിൽ വലിയ വണ്ടി ആയിരിക്കും . അല്ലെങ്കിൽ പിന്നെ ടാറ്റ 407 ഓ എയ്ഷർ ഓ പോലെ കവേർഡ് വണ്ടി ആയിരിക്കും .  അതവരുടെ ഓഫീസിൽ എത്തി വെരിഫിയ ചെയ്തിട്ട് സാങ്ഷൻ ആയാൽ കസ്റ്റമർ പ്ളേസിൽ എത്തിച്ച് അണ്ലോഡ് ചെയ്യാൻ ഓപ്ഷൻ ഉണ്ട് . സംതിങ് കൂടുതൽ കൊടുക്കണ്ടേരും.” അനി പറഞ്ഞു