ഭാഗ്യ സൂക്തം 02 [ഏക-ദന്തി] 91

( ഈ പറഞ്ഞ വ്യക്തികൾ ഒക്കെ ഞങ്ങളുടെ ഫ്രണ്ട്സ് ആണ് . ബൈക് വർഷാപ്പ് / സ്പെയർ  പാർട്സ് പരിപാടിയാണ് , ചില്ലറ വണ്ടി കച്ചവടവും )

അങ്ങനെ ഞാൻ സിറ്റ് ഔട്ടിലേക്ക് കേറി ഷൂ ഊരി വെക്കുന്നതിനിടെ , അനു അപ്പോഴേക്കും ബെല്ലടിച്ചു ശ്രീലുനെ വെറുപ്പിച്ചിട്ടുണ്ട് .

ടിങ്ടോങ് …. ടിങ്ടോങ് ….ടിങ്ടോങ് ….ടിങ്ടോങ് ….ടിങ്ടോങ് ….

ടിങ്ടോങ് ….ടിങ്ടോങ് ….ടിങ്ടോങ് ….ടിങ്ടോങ് ….

പണ്ടുംഅവൻഇങ്ങനെയാണ്കാളിംഗ്ബെൽകണ്ടാൽഞെക്കിഞെക്കിആളെവെറുപ്പിക്കും . പണ്ടൊരു കുടുംബ വീട്ടിൽ നിന്ന് വിരലിന് ഷോക്ക് കിട്ടിയതാണ് . എന്നാലും ഇത് മാറിയിട്ടില്ല . പറയുമ്പോൾ SI ജോലിയും , പിള്ളേരുടെ പോലത്തെ സ്വഭാവവും . ചെക്കൻ ഇനിയും നന്നായിട്ടില്ല .

ശ്രീലു ചവിട്ടി തുള്ളി വന്നു . ” ഒന്ന് നിർത്തുണ്ടോ അനുവേട്ടാ . മനുഷ്യൻ ചെവി തല കേൾപ്പിക്കാതെ . “

ഉടനെ അനു നല്ല കുട്ടിയായി വീട്ടിനുള്ളിലേക്ക് കയറി പോയി . ശ്രീലുഎന്നോട്

എങ്ങനെ ഉണ്ടായിരുന്നു ക്ളാസൊക്കെ ? . കളറുകളൊക്കെ ഉണ്ടോ ഏട്ടാ .? “

നിന്റെ ഒക്കെ കളറുകൾ ഞാൻ സെരിയാക്കി തെരാട്ടോ .. , അമ്മടെ കോളേജ് , ലീവ് വേക്കൻസി . ജന്തു . ഒരു വാക്ക് പറഞ്ഞോ അത് വുമൺസ് കോളേജാണ് ന്ന്ഞാൻ ചൂടായി .

അപ്പൊ ഏട്ടന് അതറിയില്ല .? ഞാൻ വിചാരിച്ച് ഏട്ടനറിയുണ്ടാവും ന്ന് . ഏട്ടൻ സെരിക്കും ഞെട്ടിയോ ? ” പെണ്ണ്  അകെ അന്തിച്ചിരിക്കുന്നു .

ഞെട്ടിയതല്ല ഫ്യൂസ് ആണ്ഊരി തെറിച്ച് പോയത് . അല്ല പിന്നെ .” ഞാൻ പറഞ്ഞു .