ഭാഗ്യ സൂക്തം 02 [ഏക-ദന്തി] 91

പെണ്ണ് പറഞ്ഞുഇതിനി നാളേക്ക് നോക്കാം

അപ്പൊ ഞാനും അനുവും ഓരോ നൈഫ് എടുത്ത് മീൻ ക്ലീൻ ചെയ്യാൻ തുടങ്ങി , ആ സമയം കൊണ്ട് ശ്രീലു ഉള്ളി , ഇഞ്ചി , വെളുത്തുള്ളി പിന്നെ മസാല ഒക്കെ മിക്സിയിൽ അരച്ച് ഓരോ ടപ്പർവെയർ കണ്ടൈനറുകളിൽ ആക്കി . ക്ളീൻ ചെയ്ത മീനുകൾ ഞങ്ങളുടെ കയ്യിൽ നിന്ന് വാങ്ങി അവൾ മസാല വെച്ചിട്ടുള്ള ടപ്പർ വെയർ കണ്ടൈനറുകളിൽ  നിറച്ച് ഫ്രിഡ്ജിൽ കേറ്റി .

പിന്നെ ഞങ്ങൾ ഫുഡ് കഴിച്ച് TV യുടെ മുൻപിൽ പോയി കുറച്ചു നേരം കത്തിയടിച്ചു അതും ഇതുമൊക്കെ പറഞ്ഞു നേരം കളഞ്ഞു . അപ്പോളെക്ക് മമ്മി വീണ്ടും വിളിച്ചു . പപ്പ എത്തിയിട്ടുണ്ട് കൂടെ റോയ്ച്ചായനും .

പപ്പ പറഞ്ഞുഎന്താടാ മക്കളെ വിശേഷം . ? ഫുഡ് കഴിച്ചോ ?”

ഞങ്ങൾ മൂന്ന് പേരും ഒരുമിച്ച്കഴിച്ച് പപ്പാ ,നിങ്ങൾ കഴിച്ചോ ?”

ഇല്ല ഞങ്ങൾ പുറത്തുന്നാ . ജെസ്സിയും , ജിബിനും വരാൻ വേണ്ടി കാത്ത് നിൽക്കുകയാണ്പപ്പ പറഞ്ഞു.

എന്ന ഒക്കെ ഒണ്ട് അച്ചായീ വിശേഷം ? ചെറുക്കനെ കെട്ടിക്കുവന്നൊരു ന്യൂസ് കേട്ടല്ലോ ? ഞാൻ റോയിച്ചനോട് ചോദിച്ചു .

ഓ കെട്ടൊന്നും ഇല്ലെടാ അനിയെ . ഇപ്പൊ അവൻ അങ്ങ് ഇറ്റലിയെൽ പോയാൽ ഇനി കൊറച്ച് നാള് കൂടി വരാൻ ഒക്കത്തില്ലല്ലോ . അപ്പൊ നാട്ടിപ്പോയി ഒന്നുരണ്ടു പെൺപിള്ളേരെ പോയി കണ്ടേച്ചും പോവട്ടെന്ന് . പറ്റിയ ഒരെണ്ണം ഒത്തുവരുവാണേൽ ഒറപ്പിച്ചങ്ങിടാം . ” റോയ്ച്ചൻപറഞ്ഞു

ഉറപ്പിച്ച് വെക്കാണ്ട് അങ്ങ് കെട്ടിച്ച് വിടണം അച്ചായീ .  ഇറ്റലിക്കാരൻ  അച്ചായൻ മാർക്കൊക്കെ ഇപ്പൊ ഭയങ്കര ഡിമാന്റാന്നെ . ഇനി ഇച്ചിരി വൃത്തിയും മെനയും കുറഞ്ഞാലും  കുഴപ്പമില്ലലോ , ജെസ്സി അമ്മായി പൂട്ടി ഒക്കെ വച്ച് തേച്ച് അഡ്ജസ്റ് ചെയ്യുലെ .” അനു പറഞ്ഞു.