ഭാഗ്യ സൂക്തം 02 [ഏക-ദന്തി] 91

അവിടാണ് ഞങ്ങളുടെ കുളം  . കരിങ്കല്ലുകൊണ്ട് പടുത്ത് ഒരു വശത്ത് മാത്രം സ്റ്റെപ്പുകൾ ഉണ്ടാക്കാനായിരുന്നു ആദ്യത്തെ പ്ലാൻ . സുധിയേട്ടൻ തെറിപറഞ്ഞാ പ്ലാനങ്ങ് മാറ്റി , സിമന്റ് തൊടീച്ചാൽ ചവിട്ടിക്കൂട്ടും എന്നും പറഞ്ഞു ഉടക്കായി . പിന്നെ പുള്ളിടെ സ്കെച്ച് കണ്ടപ്പോ ഞങ്ങക്കും ഇഷ്ടായി . കുളം ആദ്യം മുതൽ സെറ്റ് ആക്കി . വെള്ളം അടിച്ച്കളഞ്ഞ് , ജെസിബി കൊണ്ടുവന്ന് മണ്ണെടുത്ത് മുഴുവൻ ഒരേ ലെവലിലേക്ക്  താഴ്ത്തി , അടിയിൽ വെട്ടുകല്ല് പാകി , മൂന്നു വശങ്ങളിലും പടിക്കെട്ടുകൾ ഉണ്ടാക്കി , പടിക്കെട്ടിന് മണ്ണും കുമ്മായവും മാത്രം കൊണ്ടുള്ള പ്ലാസ്റ്ററിങ് . സിമന്റ് ഉപയോഗിക്കാതെ ഒരു സെറ്റപ്പ്  . നടുവിലെ പടിക്കെട്ട് മണ്ണും കല്ല് ഇടവിട്ടാണ് , അതിൽ കുറെ നാട്ടുമരുന്നിനുള്ള ചെടികളും മറ്റും വളർത്താൻ ഉള്ള പ്ലാൻ ഉണ്ട്  . മറ്റേ വശത്ത്  ചെറിയ മേൽക്കൂരയുള്ള മറപ്പുര . ഈ ഡിസൈൻ സുധിയേട്ടൻ ഒരു നാലഞ്ച് അമ്പലക്കുളങ്ങളുടെ ഡിസൈനിൽ നിന്ന് മിക്സ് ആക്കി ഉണ്ടാക്കിയതാണ് . കുളത്തിന് പുറത്ത് ചുറ്റുമതിലിന്റെ പണി കൂടി ബാക്കി ഉണ്ട് അതും സുധിയേട്ടന്റെ ഡിസൈൻ തന്നെ .  ചിരാതുകൾ വെക്കാനുള്ള നീഷ് ഒക്കെ ഉണ്ടാക്കണം . അതുപോലെ മുറ്റത്തും വീടിനു ചുറ്റും പിന്നെ കുളത്തിലേക്കും ഉള്ള നടപ്പാതയിൽ കല്ല് വിരിച്ചിട്ടില്ല . അതിനി കുറച്ച് വൈകും , കാരണം  നേരത്തെ പറഞ്ഞ സുധിയേട്ടൻ മംഗലാപുരത്ത് പോയിരിക്കുകയാ  . അവിടെ ഒരു അടാർ കള്ളുഷാപ്പ് ( the TODDY rePUBlic ) ഡിസൈൻ ചെയ്യാൻ പോയതാണ് . അപ്പോഴേക്കും ചിലപ്പോ ഞങ്ങൾ ഇവിടെ താമസം തുടങ്ങും .