ഭാഗ്യ സൂക്തം 02 [ഏക-ദന്തി] 91

ഏതോ DPC യോ DTC യോ , മറ്റോ അങ്ങനെ ഏതോ പേര് പറഞ്ഞു . അമ്മ ടീച്ചറാണെന്ന് പറഞ്ഞു . ഫൈനൽ BA ഇംഗ്ലീഷിലാണ് . ” ഞാൻ പറഞ്ഞു .

“ DCT യിൽ ആവും . ശ്രീകുമാർ ഡോക്ടർ , ഹൌസിങ് കോളനിലെ പോളി ക്ലിനിക്ക് ഉള്ള അങ്ങേരല്ലേ . അങ്ങേര് ഡെന്റിസ്റ്റാണ് . അവിടെ അല്ലെ ശീലോ അന്റെ ജാട വക്കീൽ , അസാദ്ധ്യടെ ചെറിയമ്മയും ആ ക്ലിനിക്കിലാണ് , ചെറിയച്ഛനും അവിടെ പ്രാക്ടീസ് ചെയ്യുന്നുണ്ട് . പക്ഷെ അങ്ങേര് Govt. Hospitalil ആണ് . ഇവിടെ ഈവെനിംഗ് മാത്രം കൺസൾട്ടിങ് . അവരും വില്ലയിൽ തന്നെ ആണല്ലോ .” പോലീസിന് പിന്നെ കാര്യങ്ങൾ ഒക്കെ നന്നായി അറിയാം .

, ADV.സാദ്ധ്യ ബാലൻ . അതിന് അവരുടെ ഫാമിലിയും ഈ ഫാമിലിയും തമ്മിൽ വഴക്കല്ലേ . എന്തോ കേസൊക്കെ ഉണ്ടെന്നു തോനുന്നുപുച്ഛ ഭാവമണിഞ്ഞു ശ്രീലു പറഞ്ഞു .

ആ കേസൊക്കെ ഉണ്ട് . ഓൾടെ തന്തപ്പിടി ആ കാലൻ മാഷ് അയാളുടെ തറവാട്ട് സ്വത്ത് മുഴുവൻ കള്ള ഒപ്പിട്ട് സ്വന്തം പേരിലാക്കിയെടുത്ത് അനിയനെ വീട്ടിൽനിന്ന് ഇറക്കി വിട്ടു .  പെങ്ങമ്മാർക്കും ഒന്നും ഒരു നയാ പൈസ കൊടുക്കാത്തത് കൊണ്ട് അവർ ഒക്കെ കേസ് കൊടുത്തിട്ടുണ്ട് . ഭാസ്കരൻ ഡോക്ടർ കുറച്ച് കാലം വാടകക്കായിരുന്നു  , പിന്നെയാണ് DCTയിൽ വില്ല വാങ്ങിയത് . രാമേട്ടൻ പറഞ്ഞു കേട്ടതാണ് .” അനു പറഞ്ഞു .