ഭാഗ്യ സൂക്തം 02 [ഏക-ദന്തി] 91

ശ്ശൊ ! അമ്മൂസ് ഒന്ന് പതുക്കെ പറ . അമ്മ കേൾക്കും .” അവൻ പേടിയോടെ പറഞ്ഞു .

ആ കേൾക്കട്ടെ അമ്മടെ അപ്പുക്കുട്ടന്റെ ലീലാവിലാസങ്ങള് .” ഞാൻ പറഞ്ഞു .

മിണ്ടാതെ പോയെ അമ്മുസേ ,.. ഇത് ആ തന്ത കാലന്റെ  അസൈൻമെന്റാണ് . ഞാൻ എഴുതിയത് മൊത്തം അയാൾ വീണ്ടും എഴുതിക്ക്യാ.  അവൻ ദയനീയമായി പറഞ്ഞു .

( കാലൻ എന്ന് പറഞ്ഞത് ഞങ്ങളുടെ ഒരു ഡിസ്റ്റന്റ് റിലേറ്റീവും , അപ്പുവിന്റെ സോഷ്യൽ സയൻസിന്റെ മാഷുമാണ് . കെ വി ബാലൻ എന്നാണ് ശെരിക്കുള്ള പേര് . ഭാര്യ വിമലകുമാരിയും ടീച്ചറാണ് . രണ്ടു  പെൺമക്കൾ ഒന്ന് വക്കീലും ഒന്ന്  ബാങ്ക് മാനേജറും  . മൊത്തം കുടുംബവും ഓവർ ജാട ടീമാണ് .)

ഇതാരടെയാ ഈ നോട് ബുക്ക്  ? ” ഞാൻ ചോദിച്ചു .

അയാൾടെ അനിയന്റെ മോൾടെ ..” ചെക്കൻ കൂസലില്ലാതെ പറഞ്ഞു .

ആരുടെ , പങ്കുന്റെ ? ഞാൻ ചോദിച്ചതിന് അവൻ അതെ എന്ന്  തലകുലുക്കി