ഭാഗ്യ സൂക്തം 02 [ഏക-ദന്തി] 91

“……..കെട്ടിച്ചു വിടാനായി . ന്നാലും  കുട്ടികളിയാ പെണ്ണിന് . “

ഭാഗ്യു  ഡീ നിന്നെ കെട്ടിച്ചു വിടാനായെന്ന് ..! ” വീണ്ടും മനസാക്ഷി . ഇതിനെ ഞാനിന്ന് ….

മനസാക്ഷിയെ ഓടിച്ച് വിട്ടെങ്കിലും .. അതിന്റെ വാക്കുകൾ എനിക്ക് നന്നായി സുഖിച്ചു . അങ്ങനെ ആണെങ്കില്‍ ആനിസാറെ പോലെ ഉള്ള ഒരാൾ മതി . തന്നെ താനെ മനസിൽ ഓരോന്നു തോന്നുകയാണ് . ഞാൻ മെല്ലെ ആനി സാറിനെ മനസ്സിലോർത്തു ഇരുന്നു . എനിക്കെന്തോ അങ്ങേരെ കണ്ടപ്പോൾ മുതൽ മനസ്സിൽ ഒരു കുളിര് .  ഇനി ഇതാണോ സിനിമേലൊക്കെ പറയുന്നഅടിവയസിൽ മഞ്ഞു പെയ്യുന്നപരിപാടി . പറയുന്ന പോലെ തന്നെ സുഖമുള്ള ഏർപ്പാടാണല്ലോ ….

ഞാൻ ഏതോ സ്വപ്നലോകത്തിലേക്ക് പാറി പോകുന്നതിനു മുൻപ് ആരോ എന്നെ തോണ്ടി . അപ്പുവാണ്. അവൻ അന്തം വിട്ട് നോക്കി ഇരിക്കുന്നു എന്നെ . എത്തിവലിഞ്ഞഎന്റെഅടുത്ത്വന്നിട്ട്അവൻഎന്റെചെവിയിൽപതുക്കെചോദിച്ചു

കല്യാണ കാര്യം പറഞ്ഞപ്പോഴേ അമ്മുസ് ഡ്രീമി ആയോ..?”

ചെക്കനും എന്നെ ട്രോളാൻ തുടങ്ങിയോ ? അല്ലെങ്കിലേ മനുഷ്യൻ ഇവിടെ പിരി ഇളകി പോയ പോലെ ഇരിക്കുകയാ . അപ്പോഴാണ് ചെക്കന്റെ ഒരു ചോദ്യം .

മിണ്ടാണ്ട് ഇരുന്ന് പഠിക്കാൻ നോക്കപ്പൂഞാൻ ചെക്കനെ ഞെട്ടിച്ചു . പിന്നെ അവന്റെ അടുത്ത് ചെന്ന് ശബ്ദം താഴ്ത്തി ചോദിച്ചുഎന്താടാ അസ്സൈന്മെന്റ് കോപ്പി അടിക്ക്യാ ? ”