ഭാഗ്യ സൂക്തം 02 [ഏക-ദന്തി] 91

ഞങ്ങളുടെ ബഹളം കേട്ട് ഹാളിലേക്ക് വന്ന ശ്രീല് കാണുന്നത് വർദ്ധിതവീര്യത്തോടെ പരസ്പരം വയർലെസ്സ് ജോയ് സ്റ്റിക്കുകളുമായി ഫിഫ കളിക്കുന്ന ഞങ്ങളെ ആണ് .

ഞാൻ ഇപ്പൊ വരും അപ്പളെക്ക് കളിയൊക്കെ നിർത്തിക്കൊണ്ടു . ഇക്ക് സീരിയൽ കാണാള്ളതാണ് .” അവളതും പറഞ്ഞിട്ട് അകത്ത് പോയി .

രണ്ടു  കളികൾ  കഴിഞ്ഞതും കുറെ ഗോളുകൾ വാങ്ങിക്കൂട്ടിയ ഞങ്ങൾ രണ്ടും മെല്ലെ PS4 മടക്കി TV തിരിച്ചു കേബിൾ മോഡിൽ ആക്കി . കുറച്ച് നേരം ഡിസ്കവറി വെച്ച് കണ്ടു . അപ്പൊ ആണ് അനു പറയുന്നത് .

ഏട്ടാ നമ്മക്ക് RX ഒന്ന് ടെസ്റ്റടിക്കണ്ടേ ? തറവാട് വരെ പോയി വരാ

അങ്ങനെ ഞങ്ങൾ പെണ്ണിനോട് പറഞ്ഞുകൊണ്ട് ഇറങ്ങി . Rx ഓടിച്ചത് അവനാണ് . ഞാൻ ബാക്കിലിരുന്നു ..  വണ്ടിക്കൊരു smoothness വന്നിട്ടുണ്ട് . യമഹ ഒറിജിനൽ സൗണ്ട്  . കർണ്ണാനന്ദകരംമധുരംഅതി ഗംഭീരം ..

ഞങ്ങൾ തറവാട്ടിലേക്ക് കയറി . വീട്ടിൽന്ന് ഇറങ്ങിയപ്പോൾ താക്കോൽ എടുത്തിരുന്നു . ഞങ്ങൾ പണികളൊക്കെ നോക്കി കണ്ടു . പുറത്ത് ചെങ്കല്ലിന്റെ (വെട്ടുകല്ല്  / ചെത്തുകല്ല് ) പോലെ ഉള്ള ടെക്സ്ച്ചർ ചെയ്തിട്ടുണ്ട് . പുട്ടിയോ വൈറ്റ് സിമന്റോ കൊണ്ട് ബേസിക് ടെക്സ്ച്ചർ ഉണ്ടാക്കി അതിൽ പെയിന്റ് കൊണ്ട് ആണ് ബാക്കി പണി . സംഗതി എന്തായലും ഗംഭീരം . പിന്നെ ഫ്രന്റിലുള്ള തൂണുകൾ ഒക്കെ തേക്കിന്റെ ടെക്സ്ച്ചർ ചെയ്തിട്ടുണ്ട് . ഇപ്പൊ ഒരു കോവിലകം ലൂക്കൊക്കെ ഉണ്ട് . ഞങ്ങൾവീടിന്റെപുറകിലേക്ക്നടന്നു