ഭാഗ്യ സൂക്തം 02 [ഏക-ദന്തി] 91

” AKS ലോജിസ്റ്റിക്സ് ആണ് പപ്പാ ബുക്ക് ചെയ്തിട്ടുള്ളത്‌ . അതിൽ  ഡ്രെസ്സും , ക്രോക്കറിസും , പിന്നെ നിങ്ങൾ പറഞ്ഞ പോലെ അത്യാവശ്യമായി വേണ്ട ഫർണിച്ചറുകളും , ഫോട്ടോസും ഒക്കെ കേറ്റി വിടാം . പപ്പടെം എന്റെം PC യും ബാക്കി സെറ്റപ്പും  അനിയുടെ ക്യാമറയും ഹാർഡ് ഡിസ്കും ഒക്കെ അതിന്റെ കൂടെ വിട്ടേയ്ക്കാം പോരെ . അവരാകുമ്പോൾ നന്നായി പാക്ക് ചെയ്തിട്ടാണ് സാധനം അയക്കുക , ഡാമേജാവും എന്ന പേടി വേണ്ട .” മമ്മി പറഞ്ഞു .

അപ്പോലേക്ക് ഞാൻ കേറി പറഞ്ഞുമമ്മീ ഞാൻ സിത്തുവിനോട് അവിടെ വരാൻ  പറയാം . അവൾടെ കയ്യിൽ എന്റെ കുറച്ചു പ്രൊജെക്ട് ബുക്ക്സ് ഉണ്ട് അതിൽ സൈൻ ചെയ്തത് ഒക്കെ ഒക്കെ ഹാർഡ് കോപ്പി ഉണ്ടാകും . ബാക്കി സൈൻ ഇല്ലാത്തതൊക്കെ അവൾ ഡിജിറ്റൽ ആക്കിയിട്ടുണ്ട് . അതും കൂടി കൊണ്ടുപോരണം .”

സിത്തു അഥവാ Dr.സിതാര മാഥുർ എന്റെ കോറിസർച്ചർ  ആയിരുന്നു  . മറാഠി ആണ് . ഇപ്പോൾ കാൺപൂരിൽ ഛത്രപതി സാഹു ജി മഹാരാജ് യൂണിവേഴ്സിറ്റി യിൽ  മോഡേൺ ഫോറിൻ ലാംഗ്വേജ് വിഭാഗത്തിൽ പ്രൊഫസറാണ് .