ഭാഗ്യ സൂക്തം 02 [ഏക-ദന്തി] 91

അരാ  ഇപ്പൊ ഈ നേരത്ത്  ബെല്ലടിക്കണത് , എന്ന് ചോദിച്ച് അനു പോയി വാതിൽ തുറന്നു . രാമേട്ടനാണ് . അച്ചാച്ഛന്റെ കാലം തൊട്ട് തറവാട്ടിലെ കാര്യസ്ഥനാണ് രാമേട്ടൻ . ഇപ്പോൾ തറവാട് പുതുക്കി പണിയുന്നതിന്റെ മേൽനോട്ടവും പുള്ളിക്കാണ് .

രാമേട്ടാ വരൂ . ഞങ്ങൾ കാപ്പി കുടിക്ക്യാണ് . ഇരിക്കൂ … ” ന്നും പറഞ്ഞു ശ്രീലു കിച്ചണിലേക്ക് ഓടി .

രാമേട്ടൻ ഞങ്ങളുടെ അടുത്ത് സെറ്റിയിൽ വന്നിരുന്നു .ഞാൻ ചോദിച്ചു .

എന്തൊക്കെ ഉണ്ട് രാമേട്ടാ വിശേഷം ?  രാജേഷ്  വിളിക്കാറില്ല . രമണിയേടത്തിയും രജിതയും എന്ത് പറയുന്നു .?”

രാജു നാളെ വരും . അവനൊരാഴ്ച ലീവുണ്ട് . പിന്നെ രാജിടെ കല്യാണം ഏകദേശം ശരിയായിരിക്കുന്നു . ശനിയാഴ്ച അവര് വീട് കാണലിന് വരുന്നുണ്ട് . അപ്പൊ നിങ്ങളെ ക്ഷണിക്കാന് ഞാൻ വന്നേ .” രാമേട്ടൻ പറഞ്ഞു .

അപ്പോഴേക്കും കയ്യിൽ ഒരു കാപ്പി കപ്പുമായി വന്ന ശ്രീലു കപ്പ് രമേട്ടന്  കൊടുത്ത് അങ്ങേ സൈഡിലെ ദിവാനിൽ പോയി ഇരുന്നു .

ആരുടെ വീട് കാണലാണ് രാമേട്ടാ ? ” ഒരു കപ്പിൽ കാപ്പിയുമായി വന്ന ശ്രീലു   ചോദിച്ചു .