❣️The Unique Man 11❣️[DK] 1179

 

 

നീ എവിടെ പോവാ ഞാൻ നിനക്കൊരു കൂട്ടം കൊണ്ടു വന്നിട്ടുണ്ട്……

 

ദേവൂന് അതു കേട്ടപ്പോൾ വലിയ സന്തോഷം ആയെങ്കിലും അവൾ അതു പുറത്തു കാണിക്കാതെ കപടദേഷ്യം കാണിച്ചു പുറം തിരിഞ്ഞു നിന്നു…..

ചെറി അപ്പോൾ കാറിന്റെ അടുത്തേക്ക് പോയി ഡോർ തുറന്നു ആ പെട്ടി എടുത്തു…..

 

ദേവു അതെല്ലാം ഒളിക്കണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു…..

 

അവൻ അതും ആയി ദേവൂന്റെ അടുത്ത് വന്നിട്ട് പറഞ്ഞു ദേവു ഇതാ….ഇതു നിനക്കുള്ളതാണ്….

 

ചെറി ആ കുഞ്ഞു പെട്ടി ദേവൂന് കൊടുത്തു എന്നാൽ ദേവു അതു വാങ്ങാതെ കുറച്ചു ജാട ഇട്ടു നിന്നു….

എന്നിട്ട് പറഞ്ഞു

 

എനിക്ക് വേണ്ട…..

 

ഇതെല്ലാം കേട്ടുകൊണ്ടും കണ്ടു കൊണ്ടും നിന്ന കാർത്തു ചാടിക്കയറി പറഞ്ഞു….

 

അവൾക്കു വേണ്ടേൽ വേണ്ട എനിക്ക് തന്നേക്കട….

 

എന്ന് പറഞ്ഞു കൊണ്ടു ചെറിയുടെ കൈയിൽ നിന്നും അതു വാങ്ങാൻ തുടങ്ങിതും ദേവു അത് ചെറിയുടെ കൈയിൽ നിന്നും തട്ടിപ്പറിച്ചിട്ടു പറഞ്ഞു…..

 

പോടീ അവിടുന്ന് ഇത് അവൻ എനിക്ക് കൊണ്ടു വന്നതാ അല്ലാതെ നിനക്കല്ല…..

 

എന്ന് പറഞ്ഞു അവൾ കാർത്തുനെ നോക്കി കൊഞ്ഞനം കുത്തി…

 

ചെറിയും കാർത്തും അതു കണ്ടു ചിരിച്ചു പോയി……

 

എന്നായാലും നീ അതു തുറന്നു നോക്കു എന്നതാന്നറിയാല്ലോ

എന്ന് പറഞ്ഞു കാർത്തു ദേവൂന്റെ അടുത്തേക്ക് ചെന്നു……

Updated: October 20, 2021 — 1:18 am

173 Comments

  1. Enthai aduth varuvo

  2. Adutha part enna

  3. Bro നിർത്തി പോവല്ലേ

  4. മുത്തെ എന്താടാ അവസ്ഥ

Comments are closed.