❣️The Unique Man 11❣️[DK] 1179

 

കാർത്തുന്റെ ഫ്‌ളൈറ്റിൽ എയറിൽ പറന്നു കൊണ്ടിരുന്ന ചെറി താഴെ ഇറങ്ങാൻ വിഷയം മാറ്റാൻ ചോദിച്ചു…..

 

അല്ല എന്താ കോളേജിൽ ഉണ്ടായേ……നീ എന്താ ദേവൂ ഒരുമാതിരി വാഴ പോലെ നിന്നെ…..

 

ചെറിയുടെ ചോദ്യം കേട്ടു ദേവൂന്റെ ചിരി സ്വിച്ച് ഇട്ടപോലെ നിന്നു…..

 

ചെറിയുടെ ചോദ്യം കേട്ടപ്പോൾ കാർത്തു വീണ്ടും ചിരിച്ചുകൊണ്ടു ചെറിയോട് പറഞ്ഞു…….

 

എടാ ഓള് ഡിപ്രഷനിൽ ആയിരുന്നു…..

 

ഡിപ്രെഷനോ എന്തിനു ……

 

ചെറി അത്ഭുതത്തോടെ ചോദിച്ചു……

 

വേറെ എന്തിനു……

നിന്റെ അവസ്ഥക്ക് കാരണം അവളാന്നോ…….

നീ കടന്നു പറഞ്ഞെന്നോ……

നീ ഇവിടെ നിന്നും പോവാൻ കാരണം അവൾ അന്നോ……

അങ്ങനെ എന്തൊക്കെയോ……

 

ചെറി അതു കേട്ടു പെട്ടെന്ന് കാർ വഴി സൈഡിൽ ഒരു വലിയ മര ചുവട്ടിൽ നിറുത്തി എന്നിട്ട് ദേവൂനെ നോക്കി……

 

അവൾ തല താഴുത്തി ഇരുന്നതല്ലാതെ മറ്റൊന്നും പറഞ്ഞില്ല……

 

ചെറി ദേവൂനെ വിളിച്ചു അവൾ മറുപടി ഒന്നും കൊടുത്തില്ല തല താഴുത്തി ഇരുന്നു …….

അവളുടെ കണ്ണ് നീര് മടിൽ വച്ചിരുന്ന ബാഗിലെക്ക് വീഴുന്നേ ചെറി കണ്ടു……

 

ചെറി പെട്ടെന്ന് ഡോർ തുറന്നു പുറത്തിറങ്ങി എന്നിട്ട് പിന്നിലെ ഡോർ തുറന്നു ദേവൂന്റെ കൈയിൽ പിടിച്ചു അവളെ പുറത്തിറക്കി…….

അവൾ അപ്പോളും തല താഴുത്തി നിൽക്കുവാരുന്നു……

അപ്പോളേക്കും കാർത്തും പുറത്തിറങ്ങി……

 

ദേവു……

Updated: October 20, 2021 — 1:18 am

173 Comments

  1. Enthai aduth varuvo

  2. Adutha part enna

  3. Bro നിർത്തി പോവല്ലേ

  4. മുത്തെ എന്താടാ അവസ്ഥ

Comments are closed.