❣️The Unique Man 11❣️[DK] 1179

എന്നാൽ ആർക്കും കാറിന്റെ ഉൾ ഭാഗം കാണാൻ സാധിക്കുണ്ടായിരുന്നില്ല……

 

അപ്പോൾ ആണ് ഒരു കാരണവും കൂടാതെ എന്തോ കാലനെ കണ്ട അവസ്ഥയിൽ കിടന്നു കാറുന്ന റോഷനും രാഹുലും അവരുടെ ശ്രദ്ധയിൽ പെടുന്നത്……..

 

രണ്ടുപേരും ആ കാറിനെ നോക്കിയാണ് കാറുന്നെ. ഇടയ്ക്കു ഇരുവരും അവരവരുടെ തലയിൽ തൊട്ട് നോക്കുന്നുണ്ട് അത് അവിടെ ഉണ്ടോ എന്ന് അറിയാൻ……

 

ദേവുവും കാർത്തുവും അവരെയും കാറിനെയും മാറി മാറി നോക്കിക്കൊണ്ട് നിന്നും……

 

അപ്പോളേക്കും കാറിന്റെ ഇരപ്പു പൂർണം ആയി നിലച്ചു കാർ ഓഫ്‌ ആയിരുന്നു…..

 

കാർ ഓഫ്‌ ആയതും എല്ലാരും ആകാംഷയോടെ കാറിലേക്കു ഉറ്റു നോക്കിക്കൊണ്ട് നിന്നു…

 

ദേവുവും കാർത്തുവും അതു ആരാണെന്നറിയാൻ കാറിലേക്ക് തന്നെ നോക്കി നിന്നും…..

 

പതിയെ കാറിന്റെ ഡോർ തുറന്നു….

 

എല്ലാരും ആകാംഷയോടെ നോക്കുമ്പോൾ കാണുന്നത് ഡോർ തുറന്നതും അലറി വിളിച്ചു കൊണ്ട് ഇറങ്ങി ഓടുന്ന ചെറിയെ ആണ്…..

 

ആ കാഴ്ച്ച കണ്ടതും എല്ലാരും അമ്പരന്ന് ചെറിയെ നോക്കി…..

 

കാരണം അവിടെ അത്രയും വലിയ ഒരു സീൻ ഉണ്ടാക്കിട്ട് പേടിച്ചു കാറി കൂവി നിൽക്കുന്ന ചെറിയെ അല്ല ആവർ അവിടെ പ്രതീക്ഷിച്ചത് മറിച്ചു ഒരു ധീരനെ പോലെ ഇറങ്ങി വരുന്ന ഒരാളെ ആയിരുന്നു……

 

എന്നാൽ ചെറിയുടെ അവസ്ഥ മറ്റൊന്നായിരുന്നു……

 

ഏതാനും നിമിഷങ്ങൾക്ക് മുൻപ്……

 

ചെറി ആൾക്കൂട്ടത്തിനിടയിലൂടെ ആ കാഴ്ച്ച കണ്ടതും ആകെ തളർന്നു പോയിരുന്നു……

Updated: October 20, 2021 — 1:18 am

173 Comments

  1. Enthai aduth varuvo

  2. Adutha part enna

  3. Bro നിർത്തി പോവല്ലേ

  4. മുത്തെ എന്താടാ അവസ്ഥ

Comments are closed.