വേച്ച് വീഴാൻ പോയ കാർത്തുനെ ചെറി പെട്ടെന്ന് ചാടി പിടിച്ചു….
എന്നിട്ട് ഇരുവരും ദേവൂനെ ചോദ്യ ഭാവേന നോക്കി…..
അപ്പോൾ ദേവു……
ഇതിനാണോടാ നാറി നീ ഞങ്ങളെ ഒക്കെ വിട്ടിട്ടു നാട് വിട്ടത് ഞാൻ കരുതി നീ എന്നെയും എന്റെ ചുറ്റ് പാടിനെയും ഭയന്ന് എന്നിൽ നിന്നും അകലുന്നതാണെന്ന്……
ദേവു ഒരു വിതുമ്പലോടെ പറഞ്ഞു……
നീ ഭീരു എന്നോ ആണല്ലെന്നോ അതിനുള്ള ക്വാളിറ്റി നിനക്കില്ലെന്നോ
ഇതെല്ലാം നിന്റെ തോന്നൽ ആണ്…..
മറ്റുള്ളവരെ തല്ലി തോൽപ്പിച്ചാൽ മാത്രം അല്ല ഒരാൾ ആണാവുന്നെ…..
മറിച്ചു എന്തിനെയും നേരിടാൻ ഉള്ള ചങ്കുറപ്പു വേണം…..
അതു നിനക്കുണ്ട് ഒരുപാടു….
നിനക്ക് അതിനു സാധിക്കില്ലെന്നു നിനക്ക് തന്നെ അറിയാം എങ്കിലും അതിൽ നിന്നും പിന്തിരിയാതെ ചങ്കുറപ്പോടെ അതിനെ ഫേസ് ചെയ്യാൻ ഉള്ള മനസ്സ് അതു നിനക്കുണ്ട്……
എന്റെ കണ്ണിൽ ഒരാണിനു വേണ്ട ഏറ്റവും വലിയ ക്വാളിറ്റി ആണ് ഇത്……
അതു നിനക്ക് ആവോളം ഉണ്ട്……
അതു ഞാൻ കണ്ടറിഞ്ഞതും ആണ്……
ഇത്രയും പ്രശ്നങ്ങൾ എനിക്ക് ചുറ്റും ഉണ്ടായിട്ടും സ്വന്തം മരണത്തെ മുഖാമുഖം കണ്ടിട്ടും നീ വീണ്ടും അതിനെ പറ്റി ഒരു പരാതി പോലും ഇല്ലാതെ എന്റെ അടുത്ത് തന്നെ വന്നില്ലേ…….
ഇത്രയും ചങ്കുറപ്പുള്ള നീ എങ്ങനെ ആട ഭീരു ആവണേ…….
ദേവൂന്റെ ഒരു ചോദ്യത്തിനും ചെറിക്ക് ഉത്തരം ഇല്ലായിരുന്നു……
ചെറിക്ക് പുതിയ ഒരു ഉണർവ് കിട്ടിയത് പോലെ ആയിരുന്നു……
അവന്റെ മസിലെ എല്ലാ വിഷമങ്ങളും ദേവൂന്റെ ആ വാക്കുകൾ തുടച്ചു നീക്കി…….
അങ്ങനെ എന്തോ ഒരു തോന്നലിൽ ചെറി കയറി ദേവൂനെ കെട്ടി പിടിച്ചു…..
ദേവു തിരിച്ചും……
അങ്ങനെ നിൽക്കുമ്പോൾ ആണ് വീണ്ടും ആ പട്ടി മുരളുന്ന പോലൊരു ശബ്ദം കേട്ടത്…….
Enthai aduth varuvo
Adutha part enna
Bro നിർത്തി പോവല്ലേ
മുത്തെ എന്താടാ അവസ്ഥ