❣️The Unique Man 11❣️[DK] 1185

 

ചെറി വിളിച്ചു…..

 

എന്നാൽ അവൾ മിണ്ടിയില്ല……

 

ചെറി അപ്പോൾ അവളുടെ താടിക്കു പിടിച്ചു മുഖം ഉയർത്തി…….

 

അവളുടെ മുഖം കണ്ടതും അവന്റെ നെഞ്ചിലൊരു നീറ്റൽ വന്നു…..

 

ചെറി അപ്പോൾ ആണ് ദേവൂനെ ശരിക്കൊന്നു നോക്കുന്നെ…..

 

കലങ്ങിയ കണ്ണുകൾ…… ഉറങ്ങാതെ കണ്ണുകളുടെ കീഴ്ഭാഗം കറുത്തതിരിക്കണ്………

ആ പഴയ ദേവൂ അല്ലായിരുന്നു അവന്റെ മുന്നിൽ നിന്നത് എന്ന് അവനു നന്നായി മനസിലായി….….

 

എന്തു കോലം ആടോ……

 

ചെറി വിഷമത്തോടെ ചോദിച്ചു……

 

ദേവു ഒരു പൊട്ടി കരച്ചിലോടെ ആണ് അതിനു മറുപടി പറഞ്ഞത്……

 

എന്നോട് ക്ഷമിക്കണം ചെറി ഞാൻ കാരണം ആണ് നിനക്കിതൊക്കെ വന്നത്…….

എന്റെ കർമത്തിന്റെ ഫലം…….

അതു കാരണം നീ മരണത്തിന്റെ വക്കിൽ വരെ എത്തി……

ക്ഷമിക്കണം…….

ശപിക്കപ്പെട്ട ജന്മം ആണ് എന്റേത്……

എന്റെ ചുറ്റിനും ഉള്ളവർക്കെല്ലാം ഞാൻ കാരണം ആപത്തുകൾ അല്ലാതെ മറ്റൊന്നും ലഭിച്ചിട്ടില്ല……

 

എന്നൊക്കെ പറഞ്ഞു ദേവു തല താഴുത്തി കരഞ്ഞോണ്ടിരുന്നു…..

ഹി ഹി ഹി…….

 

അടക്കി പിടിച്ച ഒരു ചിരി കേട്ടു തൊട്ട് പിന്നിൽ നിന്ന കാർത്തു ചെറിയോട് ചിരി ഒതുക്കി ദേവു കേൾക്കാതെ പറഞ്ഞു…….

 

അമ്മ രാത്രി കാണുന്ന സീരിയൽ പോലെ ഉണ്ട്……..

 

അവൾ അതു പറഞ്ഞു വാ പൊത്തി ചെറിയുടെ പിന്നിൽ നിന്നും വീണ്ടും

Updated: October 20, 2021 — 1:18 am

173 Comments

  1. Enthai aduth varuvo

  2. Adutha part enna

  3. Bro നിർത്തി പോവല്ലേ

  4. മുത്തെ എന്താടാ അവസ്ഥ

Comments are closed.