ദേവുനോടായി അടുത്ത ചോദ്യം…..
അപ്പോൾ താനോ…….
ദേവു എന്തു പറയും എന്നറിയാതെ നിന്നപ്പോൾ കാർത്തു ചാടി കേറി പറഞ്ഞു…
സാറേ ഇവൾടെ ലൗവർ ആണ് ഇവൻ
എന്ന് പറഞ്ഞു ചെറിയെ ചുണ്ടി കാട്ടി……
വീണ്ടും ദേവും ചെറിയും ഞെട്ടലോടെ തന്നെ കാർത്തൂനെ നോക്കി……
ചെറി മനസിൽ ഓർത്തു ഈ പൂതനക്കിത് എന്തിന്റെ സൂക്കേടാണവോ……
കാർത്തുന്റെ പറച്ചിൽ കേട്ടു പ്രിൻസി ചിരിച്ചോണ്ട് ചെറിയോട് ചോദിച്ചു
അപ്പോൾ സത്യത്തിൽ നിന്റെ ലൗർ ഇതിൽ ഏതാ…….
പ്രിൻസിടെ ആ ചോദ്യത്തിന് ചെറിടെ മറുപടി എന്താന്നു അറിയാൻ ഉണക്കമീൻ വറുക്കാൻ എടുക്കുമ്പോൾ അതു നോക്കി നിക്കുന്ന പൂച്ചയെ പോലെ രണ്ടു പേരും ചെറിയെ തന്നെ നോക്കി നിൽക്കുവാണ്……
എന്നാൽ ചെറി മറുപടി ഒന്നും പറഞ്ഞില്ല…….
പകരം വെറുതെ ഇളിച്ചോണ്ട് നിന്നു…..
മ്മ് മ്മ് ക്ലാസ്സിലേക്ക് ചെല്ല് എന്ന് പറഞ്ഞു പുള്ളി പോവാൻ തുടങ്ങി……
അപ്പോൾ ചെറി പറഞ്ഞു സർ ഞാൻ ക്ലാസിലേക്കല്ല വീട്ടിലേക്കാണ്…….
ഞാൻ ദേ ഇവളെ കാണാൻ വന്നതാണ്…….
എന്ന് പറഞ്ഞു ദേവൂനെ ചുണ്ടി കാട്ടി……
അതു കേട്ടപ്പോൾ ദേവൂന്റെ മുഖം തിളങ്ങി…..
എന്നാൽ കാർത്തുന് അത് അത്ര ഇഷ്ട്ടായില്ല അവൾ മുഖം കുറപ്പിച്ചു ചെറിയെ നോക്കി……
ആണോ എങ്കിൽ അങ്ങനെ ആവട്ടെ നാളെ കാണാം……
ശരി സർ….. പിന്നെ ഞാൻ ഇവരെയും കൂടെ കൊണ്ടു പോവാണ്…….
Enthai aduth varuvo
Adutha part enna
Bro നിർത്തി പോവല്ലേ
മുത്തെ എന്താടാ അവസ്ഥ