❣️The Unique Man 11❣️[DK] 1185

ചെറി പെട്ടെന്ന് തല തിരുമ്മി കുറച്ചു കലിപ്പിച്ചു കാർത്തുനെ നോക്കി…..

 

അവൾ അവനെ ഇളിച്ചു കാട്ടി……

ഉടൻ തന്നെ ചെറി കാർത്തുന്റെ മുടിക്ക് പിടിച്ചു വലിച്ചു…….

 

എടാ പൊട്ടാ വിടടാ വേദനിക്കണ്…

 

ചെറി എന്നാൽ അതു കേട്ട ഭാവം നടിച്ചില്ല……

 

വളരെ പ്രയാസ്സപ്പെട്ടു കാർത്തു ചെറിയുടെ പിടിയിൽ നിന്നും രക്ഷപെട്ടു എന്നിട്ട് ചെറിയെ നോക്കി…..

 

അപ്പോൾ ചെറിയും കാർത്തുനെ ഇളിച്ചു കാട്ടി….

കാർത്തു വേദനയോടെ ദേഷ്യത്തിൽ ചെറിയോട്‌ ചോദിച്ചു…..

 

ഹോ നിനക്ക് എന്റെ മെക്കിട്ടു കേറാൻ വലിയ തിടുക്കം ആണല്ലോ എന്നിട്ടെന്തേ അന്ന് അടികൊണ്ടു ചാവാറായിട്ടും അവരെ ഒന്നും ചെയ്യഞ്ഞേ……

 

കാർത്തുന്റെ ചോദ്യം കേട്ടു ചെറിയും ദേവും ഒരുപോലെ ഞെട്ടി……

 

ചെറിയുടെ അത്രയും സമയം ഉണ്ടായിരുന്ന സന്തോഷം എല്ലാം ഒറ്റ നിമിഷം കൊണ്ടു ഇല്ലാതായി……

 

അവൻ ആ ഞെട്ടലോടെ തന്നെ ദേവൂനെ നോക്കി അവളും അവനെ തന്നെ നോക്കി നിന്നു എന്തു പറയണം എന്ന് അറിയാതെ……

 

അവരുടെ ഇരുവരുടെയും മുഖം കണ്ടപ്പോൾ ആണ് കാർത്തു തനിക്കു പറ്റിയ അബദ്ധത്തെ പറ്റി ഓർത്തത്‌……

 

എടാ ഞാൻ ചുമ്മാ പറഞ്ഞേയ നീ അതു വിട് കാർത്തു ചെറിയോട് പറഞ്ഞു…..

 

അവൻ അതിനു മങ്ങിയ ഒരു ചിരി ചിരിച്ചു…..

 

അപ്പോളേക്കും പ്രിൻസിപ്പിൽ എല്ലാം എന്താ സംഭവം എന്ന് അറിയാൻ അവിടെക്കു ഓടി വന്നു…….

 

പുള്ളിയെ കണ്ടാൽ അറിയാം നല്ല ഉറക്കം കഴിഞ്ഞുള്ള വരവാണ്……

ഉറക്കത്തിൽ വായിലൂടെ ഒഴുകി വന്ന തേറ്റാ വരെ അതുപോലെ തന്നെ ഇരുപ്പുണ്ട്…….

 

എല്ലാരും അതുകണ്ടു ചിരിച്ചതല്ലാതെ ഒന്നും മിണ്ടില്ല…..

Updated: October 20, 2021 — 1:18 am

173 Comments

  1. Enthai aduth varuvo

  2. Adutha part enna

  3. Bro നിർത്തി പോവല്ലേ

  4. മുത്തെ എന്താടാ അവസ്ഥ

Comments are closed.