അപ്പോളേക്കും ആ രൂപം മുന്നോട്ടേക്ക് നീങ്ങി വന്നു…..
അവർക്കു രണ്ടു പേർക്കും ഓടണം എന്നുണ്ട് എന്നാൽ അവർക്കു തങ്ങളുടെ കാലുകൾ ചലിപ്പിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല……
ആവർ പേടിയോടെ ആ രൂപത്തെ നോക്കി നിന്നും……
പെട്ടെന്ന് ആ കറുത്ത രൂപത്തിനു കൈകൾ ഉണ്ടായി……
മറ്റൊന്നും ചിന്തിക്കാതെ അതു രാഹുലിന്റെ തല നോക്കി അടിച്ചു….റോഷൻ നോക്കി നിൽക്കെ വെള്ളം നിറച്ച ബലൂൺ പൊട്ടുന്നപോലെ രാഹുലിന്റെ തല ചിതറി……
രക്തവും തലച്ചോറിന്റെ മാംസ ഭാഗങ്ങളും റോഷന്റെ മുഖത്തു തെറിച്ചു വീണു…..
ഏതാനും നിമിഷങ്ങൾ റോഷന് എന്താണ് ഉണ്ടായതു എന്ന് മനസിലായില്ല……
അവൻ അറിയാതെ അവന്റെ കൈകൾ അവന്റെ മുഖത്തു തന്നെ തടവി എന്നിട്ട് അവൻ സ്വന്തം കൈകളിലെ രക്തത്തിലേക്കു നോക്കി അതിനു ശേഷം മറിഞ്ഞു നിലത്തേക്കു വീഴുന്ന തല ഇല്ലാത്ത രാഹുലിനെ നോക്കി…….
എന്നാൽ അവനൊന്നും കരുവാൻ പോലും സാധിച്ചില്ല……
സ്വന്തം വികാരങ്ങളെ പോലും പുറത്തു പ്രകടിപ്പിക്കാൻ കഴിയാത്ത അവസ്ഥ അതായിരുന്നു അവന്റേത്……
അവൻ വീണ്ടും ആ രൂപത്തെ നോക്കിപ്പോൾ കാണുന്നത് അവന്റെ തല ലക്ഷ്യം ആക്കി വരുന്ന ആ കറുത്ത ജീവിയുടെ കൈകൾ ആയിരുന്നു……
പ്ലീസ്ജ് എന്നൊരു ശബ്ദത്തോടെ അവന്റെ തലയും ചിതറി……
ഇരുവരും ഒരു അലറിച്ചയോടെ കണ്ണുകൾ തുറന്നു……
അപ്പോളേക്കും കാറിന്റെ ഇരപ്പു നിന്നിരുന്നു…..
അവിടെ ഉണ്ടായിരുന്നവർ എല്ലാവരും
പതിയെ കാതുകളും കണ്ണുകളും തുറന്നു……
ആവർ എല്ലാരും ഒന്നടങ്കം കാറിലേക്ക് നോക്കി അതിനുള്ളിൽ ആരാണെന്നു അറിയാൻ……
Enthai aduth varuvo
Adutha part enna
Bro നിർത്തി പോവല്ലേ
മുത്തെ എന്താടാ അവസ്ഥ