ഇത് കേട്ടു വാസുകിയുടെ പാചക പരീക്ഷണം ഓര്‍ത്തു ചിരി വന്നപ്പോള്‍, കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം വിനയ്ടെ നെറുകയിൽ കയറി…. ആ ചിരി മറച്ചു കൊണ്ട് അവന്‍ ചെറുതായി ചുമക്കാൻ തുടങ്ങി….
ഇത് കണ്ട വാസുകി ഗ്ലാസ്സിളിലിരുന്ന വെള്ളം എടുത്തു വിനയ്‌ക്ക് നേരെ നീട്ടാനായി കൈകൾ ഉയര്‍ത്തി….
” എന്ത് പറ്റി വിനയേട്ടാ…. ദാ, വെള്ളം കുടിക്ക് “….
എന്ന് പറഞ്ഞു അപ്പോഴേക്കും വെപ്രാളത്തോടെ ദേവിക വിനയ് യുടെ നേരെ വെള്ളം നീട്ടിയിരുന്നു….
ഇത് കണ്ട വാസുകി തന്റെ കൈയിൽ ഉണ്ടായിരുന്ന ഗ്ലാസ്സ് പതിയെ അവിടെ തന്നെ വെച്ചു….
വിനയ് ദേവിക നീട്ടിയ വെള്ളം വാങ്ങി കുടിച്ച് അവളോട് നന്ദി പറഞ്ഞു…. വീണ്ടും അവർ ഭക്ഷണം കഴിക്കാൻ തുടങ്ങി….
വെള്ളം കുടിക്കുന്ന വിനയ് യെ വല്ലാത്തൊരു വിഷമത്തോടെ നോക്കിയിരുന്നു അവള്‍…. അവന്‍ കഴിക്കാന്‍ തുടങ്ങിയപ്പോള്‍ അവളും പ്ളേറ്റിലേക്ക് മുഖം താഴ്ത്തി….
കാണുന്ന ഓരോ കാഴ്ചയും തന്റെ മനസ്സില്‍ കൂടുതല്‍ വേദന നിറയ്ക്കുന്നതായി അവള്‍ക്കു തോന്നി….
എത്രയും വേഗം അതില്‍ നിന്നെല്ലാം ഓടിയൊളിക്കാൻ അവളാഗ്രഹിച്ചു….
110 Comments
Comments are closed.