ഹൃദയരാഗം 23 [Achu Siva] 1061

” നീ പേടിക്കണ്ട വാസുകി…. ഞാൻ അതിന്റെതായ രീതിയിൽ ഏട്ടനെ എല്ലാം പറഞ്ഞു മനസ്സിലാക്കി കൂട്ടി കൊണ്ടു വരാം…. നിനക്ക് ചോദിക്കേണ്ടതൊക്കെ ചോദിക്കാം…. നീ ഒരു കാര്യം ആവശ്യപ്പെട്ടാൽ ഞാൻ അത് ചെയ്യാതിരിക്കുമോ ? “….

അഞ്ജു വാസുകിയുടെ കൈയിൽ പിടിച്ചു ഉറപ്പ് നൽകി….

 

” ഇതൊരിക്കലും വിനയേട്ടൻ അറിയരുത്…. നീ നിന്റെ ഏട്ടനോട് പ്രേത്യകം പറയണം “….

വാസുകി അഞ്ജുവിന്റെ കൈയില്‍ പിടിച്ച് അപേക്ഷ പോലെ പറഞ്ഞു….

” അതൊക്കെ ഞാൻ ഏറ്റു…. നീ ടെൻഷൻ അടിക്കേണ്ട മോളേ “….

അവള്‍ ചിരിയോടെ വാസുകിയുടെ കവിളിൽ തട്ടി….

 

അവർ മൂന്നുപേരും അതിനു ശേഷം ക്ലാസ്സിലേക്ക് പോയി….

 

========== ========== ========== ==========

 

കുറച്ചു ദിവസങ്ങൾക്കു ശേഷവും വാസുകിയുടെ സമീപനത്തിൽ മാറ്റം വന്നില്ല…. വിനയ് എന്തെങ്കിലും സംസാരിക്കാൻ ചെല്ലുമ്പോൾ അവൾ എന്തെങ്കിലും ഒക്കെ പറഞ്ഞു ഒഴിഞ്ഞു മാറും….

ചോദ്യങ്ങൾക്കുള്ള മറുപടിയിൽ മാത്രമായി അവളുടെ സംസാരം ഒതുങ്ങി…..

110 Comments

  1. ❤️❤️❤️

Comments are closed.