ഹൃദയരാഗം 23 [Achu Siva] 1061

ഡ്രൈവിംഗിൽ ശ്രദ്ധിക്കുമ്പോഴും, വിനയ് ഇടയ്ക്കിടെ വാസുകിയെ നോക്കുന്നുണ്ടായിരുന്നു…. സാധാരണ അവന് സ്വൈര്യം തരാതെ, എന്തെങ്കിലുമൊക്കെ പറഞ്ഞ് ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന അവളുടെ ഇപ്പോഴത്തെ മൗനം അവനെ ആകെ ചിന്താക്കുഴപ്പത്തിലാക്കി….

 

കുറച്ചു നേരമായുള്ള അവളുടെ മാറ്റം അവന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു….

പുറത്തുള്ള കാഴ്ചകള്‍ കാണുന്നു എന്നപോലെ, വെളിയിലേക്ക് കണ്ണും നട്ട് ഇരിക്കുകയായിരുന്നു അവള്‍…. എന്നാൽ മുന്നോട്ട് ഒന്നാഞ്ഞ് അവളുടെ മുഖം കണ്ടപ്പോള്‍ അവന് മനസ്സിലായി, അവള്‍ എന്തൊക്കെയോ ആലോചനയിലാണ് എന്ന്….

 

” വാസുകി.. “…. അവന്‍ മെല്ലെ അവളെ വിളിച്ചു….

എന്നാല്‍ അവളുടെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടാകുന്നില്ല എന്ന് കണ്ടപ്പോള്‍ അവന്‍ വീണ്ടും അല്‍പ്പം ശബ്ദമുയർത്തി വിളിച്ചു….

” വാസുകീ……… “….

അവള്‍ ഞെട്ടിപ്പിടഞ്ഞ്, പകപ്പോടെ ചുറ്റിനും കണ്ണോടിച്ച ശേഷം അവന്റെ നേരെ തിരിഞ്ഞു നോക്കിക്കൊണ്ട് ചോദിച്ചു….

 

” ഏ…. എന്ത്…. എന്താ വിനയേട്ടാ ? “….

” അല്ല…. നീ ഇവിടെ ഒന്നുമല്ലല്ലോ…. കുറേനേരമായി ഞാന്‍ ശ്രദ്ധിക്കുന്നു, എന്താണ് കാര്യം ? “….

അവന്‍ അതും ചോദിച്ചു ഡ്രൈവിംഗിനിടെ അവളെയൊന്ന് പാളി നോക്കി…

110 Comments

  1. ❤️❤️❤️

Comments are closed.