ഹൃദയരാഗം 23 [Achu Siva] 1061

” മ്മ്…. അത് മാറിയായിരുന്നു വിനയേട്ടാ “….

അവള്‍ തിരിഞ്ഞു നോക്കാതെ തന്നെ പറഞ്ഞു….

 

അതുകൂടി കണ്ടതോടെ അവന് അവള്‍ ആകെ അസ്വസ്ഥതയാണെന്നും, എന്തൊക്കെയോ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും മനസ്സിലായി….

അവന്‍ പിന്നീട് ഒന്നും അവളോട് ചോദിക്കാന്‍ പോയില്ല….

 

രണ്ടും പേരും മൂകരായിരുന്നു പിന്നീട് ആ യാത്രയിലുടനീളം…. എങ്കിലും അവരുടെ മനസ്സുകള്‍ അവരോട് നിര്‍ത്താതെ സംസാരിച്ചു കൊണ്ടിരുന്നു…. ഒരുപാട് ചോദ്യങ്ങളും, സ്വയം കണ്ടെത്തുന്ന ഉത്തരങ്ങളും തമ്മില്‍ ഒരു സംഘർഷം നടക്കുകയായിരുന്നു രണ്ടുപേരുടെയും മനസ്സില്‍….

 

========== ========== ========== ==========

 

വീട്ടിൽ ചെന്നപ്പോൾ രാത്രി ആയിട്ടുണ്ടായിരുന്നു…. വിനയ്നോട് സംസാരിക്കുന്നുണ്ടെങ്കിലും, അയാളോട് പഴയ പോലെ സ്വാതന്ത്ര്യം എടുക്കാൻ അവൾ കൂട്ടാക്കിയില്ല…. അവൾ ആ റൂമിൽ തന്നെ ചടഞ്ഞു കൂടിയിരുന്നു….

 

സാധാരണ വിശപ്പിന്റെ വിളി വന്നാൽ ഒരു നിമിഷം പോലും വൈകാതെ വിനയ്നെ വന്നു കുത്തി പൊക്കി കൊണ്ടു പോകുന്ന പാർട്ടിയാണ് വാസുകി…. പോരാത്തതിന് അയാളുടെ കൂടെയിരുന്നു മനസമാധാനത്തോടെ കഴിക്കാൻ അനുവദിക്കാതെ ചൊറിഞ്ഞു കൊണ്ടും ഇരിക്കും….

110 Comments

  1. ❤️❤️❤️

Comments are closed.