ഹൃദയരാഗം 23 [Achu Siva] 1061

കഴിച്ചു കഴിഞ്ഞ ശേഷം വിനയ് ഏതോ ഫയൽ എടുക്കാനായി മുകളിലേക്ക് പോയി….

 

” അമ്മേ ഞാൻ ഇറങ്ങുവാണെ “….

അടുക്കളയിൽ എന്തോ പണിയിൽ ആയിരുന്ന ശാരദാമ്മയോടു വാസുകി വന്നു പറഞ്ഞു….

” ആ ശെരി മോളേ “….

വാസുകി ബാഗും എടുത്തു വെളിയിലേക്ക് പോയി …

വാസുകി ഗേറ്റ് കടന്നു പോയ അടുത്ത നിമിഷം തന്നെ വിനയ് താഴേക്ക് ഇറങ്ങി വന്നു….

 

ഇവൾ ഇതെവിടെ പോയി ?….

താഴെ എങ്ങും വാസുകിയെ കാണാത്തത് കൊണ്ട് വിനയ് അവിടെ എല്ലാം നോക്കി….

ഡൈനിങ്ങ് ഹാളിലേക്ക് ഇറങ്ങി വന്ന ശാരദാമ്മ ഇത് കണ്ടു….

 

” കുഞ്ഞെന്താ ഈ നോക്കുന്നത് ? “….

അവരുടെ ശബ്ദം കേട്ട വിനയ് തിരിഞ്ഞു നോക്കി….

” ഹേയ് ഒന്നുമില്ല ….അല്ല വാസുകി എവിടെ ? “….

” മോളു പോയല്ലോ ” …

ടേബിളിൽ ഇരുന്ന സാധനങ്ങള്‍ എടുക്കുന്നതിനിടയിൽ അവര്‍ പറഞ്ഞു….

 

” ഏ ?…. പോയോ ? ”

വിനയ് അല്പം ശബ്ദമുയർത്തി ചോദിച്ചു….

110 Comments

  1. ❤️❤️❤️

Comments are closed.