ഹൃദയരാഗം 23 [Achu Siva] 1061

കുറെ സമയത്തെ കാത്തിരിപ്പിനു ശേഷം അവൻ വാസുകിയെ തിരക്കി അവളുടെ റൂമിനു മുന്നിലേക്ക് ചെന്നു…. ഡോർ തുറന്നു കിടന്നിരുന്നു, പക്ഷേ മുറിയിൽ അവൾ ഉണ്ടായിരുന്നില്ല….

 

അവൻ അവിടെയൊക്കെ നോക്കിയശേഷം ബാൽക്കണിയിൽ എത്തിയപ്പോൾ വാസുകി അവിടെ ചെയറിൽ ഇരിക്കുന്നു….

വിനയ്നെ കണ്ടു അവൾ അതിൽ നിന്നും എഴുന്നേറ്റു….

 

“എന്താ, എന്ത് പറ്റി വാസുകി നിനക്ക് ?…. സമയം എത്ര ആയെന്നു അറിയുമോ ? “….

വിനയ് അവളെ നോക്കി ചോദിച്ചു….

” അത്…. ഞാൻ എന്തൊക്കെയോ ഓർത്തു ഇവിടെ ഇരുന്നു സമയം പോയതറിഞ്ഞില്ല…. വിനയേട്ടൻ വന്നോളൂ, ഞാൻ ഫുഡ്‌ എടുത്തു വെയ്ക്കാം “….

അതും പറഞ്ഞ് അയാളുടെ മറുപടിക്ക് പോലും കാത്തു നിൽക്കാതെ അയാളെ മറികടന്നു അവൾ താഴേക്ക് പോയി….

 

അവൾ അയാൾക്ക് ഭക്ഷണം വിളമ്പി കൊടുത്തശേഷം തൊട്ടപ്പുറത്ത് മാറി ഇരുന്നു….

” നീ കഴിക്കണില്ലേ ? “….

വിനയ് അവളോട് ചോദിച്ചു….

” ഇല്ല…. എന്തോ വല്ലാത്ത ക്ഷീണം…. തീരെ വിശപ്പില്ല…. ഒന്നു കിടന്നാൽ മതി “….

വിനയ്ടെ ചോദ്യത്തിന് അവൾ മറുപടി നൽകി….

110 Comments

  1. ❤️❤️❤️

Comments are closed.