ഹൃദയരാഗം 23 [Achu Siva] 1061

” അത് പിന്നെ ഈ കുറുമ്പിയെ ആർക്കാ ഇഷ്‌ടാവാത്തെ ? ” ….

അവർ ചിരിച്ചു കൊണ്ടു അവളെ നോക്കി പറഞ്ഞു …

 

എന്നിട്ട് ഒരാൾക്ക് മാത്രം അങ്ങനെ തോന്നുന്നില്ലല്ലോ അമ്മേ….

 

അവൾ നിരാശയോടെ മനസ്സിൽ ചിന്തിച്ചു….

” മോളെന്താ ആലോചിക്കണേ ? “….

അവളുടെ ആലോചനയോടെയുള്ള നില്‍പ്പ് കണ്ട് ശാരദ വീണ്ടും തിരക്കി….

” ഹേയ്യ്, ഒന്നൂല്ലാമ്മേ…. ഞാൻ ഇന്നലത്തെ കാര്യമൊക്കെ ഓർത്തു പോയതാ…. ആ നാടും വീടും അവിടെ ഉള്ളവരേം എല്ലാം എനിക്ക് ഒരുപാട് ഇഷ്ടായി “….

ശാരദാമ്മ കൂടുതൽ ഒന്നും ചോദിക്കാതിരിക്കാൻ വേണ്ടി പഴയതു പോലെ അവൾ സന്തോഷം അഭിനയിച്ചു….

 

” അയ്യോ പറഞ്ഞു നിൽക്കാൻ ടൈം ഇല്ല…. ഞാൻ പോയി റെഡി ആവട്ടെ “…

വാസുകി ആ ചായകപ്പ്‌ കഴുകി വെച്ചിട്ടു അവരോടു പറഞ്ഞു….

110 Comments

  1. ❤️❤️❤️

Comments are closed.