ഹൃദയരാഗം 23 [Achu Siva] 1061

” ഞാൻ വാശി പിടിച്ചിട്ട് എന്താ കാര്യം അഞ്ജു…. സ്നേഹം പിടിച്ചു വാങ്ങാൻ കഴിയില്ല എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്…. അതിപ്പോ ബോധ്യമായി…. ഇനി വിനയേട്ടൻ ഞങ്ങളുടെ കാര്യത്തിൽ എന്ത് തീരുമാനം എടുത്താലും അത് ഞാൻ അംഗീകരിക്കും ഒരെതിർപ്പും കൂടാതെ…. പക്ഷേ എന്റെ സ്നേഹത്തിനും, പ്രണയത്തിനും ഒരല്പം പോലും ഇടിവുണ്ടാവില്ല…. മരണം വരെ……. “….

അവള്‍ ഉറച്ച തീരുമാനം പോലെ ആണ് അത് പറഞ്ഞത്….

 

” എനിക്കിതൊക്കെ കേട്ടിട്ടു തലയ്ക്കു വട്ട് പിടിക്കുന്നു…. ഞാൻ ക്ലാസ്സിൽ പോവാ “….

അഞ്ജന അതും പറഞ്ഞു മുന്നോട്ട് നടന്നു….

” അഞ്ജു…. നീ ഒന്നു നിന്നേ “….

വാസുകി പുറകിൽ നിന്നു വിളിച്ചു….

 

അവൾ എന്താണെന്ന അർത്ഥത്തിൽ തിരിഞ്ഞു നോക്കി….

വാസുകി അവൾക്കടുത്തേക്ക് ചെന്നു…. ഒപ്പം ഗീതുവും….

” അഞ്ജു…. എനിക്ക് നിന്റെ ഏട്ടനെ ഒന്നു കാണണം…. കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാനുണ്ട് “…..

വാസുകി അവളോട് പറഞ്ഞു….

110 Comments

  1. ❤️❤️❤️

Comments are closed.