ഹൃദയരാഗം 23 [Achu Siva] 1061

അവൾ ബാത്‌റൂമിൽ കയറി വെറുതെ പൈപ്പ് ഓൺ ചെയ്തു അവിടെ നിന്നു…. അതുവരെ ഉള്ളിൽ അടക്കി പിടിച്ച സങ്കടം അവൾ കണ്ണുനീർ ആയി ഒഴുക്കി വിട്ടു….

 

ഈശ്വര ഞാൻ എന്താണിപ്പോ അവിടെ കണ്ടത് ?…. ദേവികയോട് എനിക്ക് ദേഷ്യവും കുശുമ്പും ഒക്കെ ഉണ്ടായിരുന്നു…. അത് പക്ഷേ വിനയേട്ടൻ എന്നെ എപ്പഴും അവളുടെ പേര് പറഞ്ഞു താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്നതിന്റെ അമർഷം മാത്രമായിരുന്നു…. പക്ഷേ, ഞാൻ ഇപ്പോ അവിടെ കണ്ട കാഴ്ചയുടെ അർത്ഥമെന്താണ് ?…..

 

അവളുടെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ അലയടിച്ചു….

 

ഞാൻ ഇല്ലാത്ത സമയത്ത്, അതും അങ്ങനെയൊരു ഗിഫ്റ്റ് വിനയേട്ടൻ എന്തിനു അവൾക്കു കൊടുക്കണം…. ഞാൻ മനസ്സിലാക്കിയ വിനയേട്ടൻ, ഞാൻ പ്രണയിക്കുന്ന വിനയേട്ടൻ ഒരിക്കലും..ഒരിക്കലും..ഇങ്ങനെ ഒന്നും ചെയ്യില്ല…. ഒന്നും മനസ്സിലാകുന്നില്ലല്ലോ മഹാദേവാ….

അവൾ കണ്ണുനീർ തുടച്ചു കൊണ്ടു മനസ്സിനെ പിടിച്ചു നിർത്താൻ ശ്രെമിച്ചു….

 

ഞാൻ വെറുതെ തമാശയായി കണ്ട കാര്യങ്ങൾ സത്യമാകാൻ പോവുകയാണോ ?…. എന്റെ എല്ലാ പ്രതീക്ഷകളും ഇവിടെ അവസാനിക്കാൻ പോവുകയാണോ ?….

 

110 Comments

  1. ❤️❤️❤️

Comments are closed.