ഹൃദയരാഗം 23 [Achu Siva] 1061

ടേബിളിന്റെ പുറകിലായി ഒരു വലിയ റിവോൾവിങ്ങ് ചെയറും, രണ്ട് സൈഡിലുമായി പ്രത്യേക തരത്തില്‍ ഡിസൈൻ ചെയ്ത, ലൈറ്റ് പാറ്റേൺ ഒക്കെയുള്ള സ്റ്റാൻഡുകളും ഉണ്ടായിരുന്നു….

മറുവശത്തായി വലിയൊരു ടിവിയും, അതിനോട് അല്‍പ്പം മാറി ധാരാളം ബുക്കുകൾ ലൈബ്രറിയിലെന്ന പോലെ ഒരു ഷെല്‍ഫും സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു….

 

ടേബിളിന്റെയും, ബുക്ക് ഷെല്‍ഫിന്റെയും സൈഡിലായി ധാരാളം ഫയലുകളും, മറ്റു സാധനങ്ങളും അടുക്കി വെച്ചിരിക്കുന്ന വേറെ ഷെല്‍ഫുകളും ഉണ്ടായിരുന്നു….

കൂടാതെ ഒരു സോഫാ സെറ്റിയും, ചെയറും, ചെറിയ ടീപ്പോയുമെല്ലാം അവിടെ സജ്ജീകരിച്ചിരുന്നു….

 

അവള്‍ പതുക്കെ ഓരോന്നായി നടന്നു കണ്ട ശേഷം, ആദ്യം ടേബിളിലും, പിന്നെ ഷെല്‍ഫുകളിലുമായി, കീ ഉപയോഗിച്ച് തുറന്ന ശേഷം ഓരോന്നും എടുത്തു നോക്കാന്‍ തുടങ്ങി….

മിക്കതും തന്നെ ഓഫീസിലെ പ്രോജക്റ്റ്സിന്റേയും, ബിസിനസ്സിന്റേയും ഫയലുകള്‍ ആയിരുന്നു….

 

പ്രത്യേകിച്ച് ഒന്നും കാണാത്തതിനാൽ അവള്‍ നിരാശയായി….

താന്‍ അന്വേഷിക്കുന്ന കാര്യങ്ങള്‍ ഇനി എവിടെ നിന്ന്, ആരില്‍ നിന്ന് അറിയും എന്ന് അവളുടെ മനസ്സ് ചോദിച്ചോണ്ടേയിരുന്നു….

അവള്‍ വെറുതെ ഓരോന്നായി മറിച്ച് നോക്കി എല്ലാം ഇരുന്ന സ്ഥലങ്ങളില്‍ തന്നെ തിരിച്ചു വെച്ചു….

 

ഓ…. ഇനി ഞാനെങ്ങാനും ഇതിനകത്ത് കയറി തപ്പി എന്നെങ്ങാനും അറിഞ്ഞാൽ അത് മതി എന്നെ തിന്നാന്‍ വരാൻ….

110 Comments

  1. ❤️❤️❤️

Comments are closed.