ഹൃദയരാഗം 23 [Achu Siva] 1061

എന്ത് പറ്റി ഇവൾക്ക്…. സാധാരണ വായടപ്പിക്കുന്ന മറുപടി തരാറാണല്ലോ പതിവ്…. ആകെ ഒരു ഉത്സാഹക്കുറവ്….

 

അവളുടെ മറുപടിയും മുഖഭാവവും ഒക്കെ കണ്ടു വിനയ് മനസ്സിലോർത്തു …

” എന്താ വാസുകി എന്താ നിന……….?? “….

 

” വിനയേട്ടാ…..” ….

വിനയ് വാസുകിയോടു എന്തോ ചോദിക്കാൻ തുടങ്ങിയപ്പോഴേക്കും പുറകിൽ നിന്നും ദേവികയുടെ ശബ്ദം….

ഇത് കേട്ട വിനയ് യും വാസുകിയും ഒരേപോലെ തിരിഞ്ഞു നോക്കി…

 

” ആഹാ, ഇവിടെ നിക്കുകയാണോ രണ്ടു പേരും…. മതി..മതി…. ഇനി ബാക്കി സ്വകാര്യം പറച്ചിലൊക്കെ ഭക്ഷണം കഴിച്ചു കഴിഞ്ഞു…. രണ്ടു പേരും വന്നേ…. വാ, വാസുകി “….

ദേവിക അവരെ രണ്ടു പേരെയും ഉള്ളിലേക്ക് വിളിച്ചു….

 

അവർ രണ്ടു പേരും അകത്തേക്ക് കയറി…. വാസുകിക്ക് എത്രയും വേഗം അവിടെ നിന്നും പോയാ മതി എന്നേ ഉണ്ടായിരുന്നുള്ളു…. മനസ്സില്ലാമനസ്സോടെ അവളും പതിയെ അവർക്കൊപ്പംഭക്ഷണം കഴിക്കാനായി പോയി….

110 Comments

  1. ❤️❤️❤️

Comments are closed.