ഹൃദയരാഗം 23 [Achu Siva] 1061

കരച്ചിലടക്കാൻ അവൾ ആവുന്നത്ര ശ്രെമിച്ചു…. എങ്കിലും അവൾക്കതിനു കഴിഞ്ഞില്ല…. ഇനിയും അവിടെ തന്നെ നിന്നാൽ അവൾക്കു തന്റെ നിയന്ത്രണം തെറ്റുമെന്നു തോന്നിപോയി…. ഒരു വിധം കണ്ണൊക്കെ തുടച്ചു അവൾ വീണ്ടും അംബിക ഒക്കെ നിൽക്കുന്ന അടുക്കള ഭാഗത്തേക്ക്‌ പോയി….

 

” ആഹാ പിന്നേം ഇങ്ങ് പൊന്നോ ?…. ഇവിടെ ഇരിപ്പ് ഉറയ്ക്കാതെ പോയതാണല്ലോ അങ്ങോട്ട് “….

വാസുകിയെ കണ്ട അംബിക ചിരിയോടെ ചോദിച്ചു….

അവൾ ഒരു ചിരി വരുത്താൻ ശ്രെമിച്ചു കൊണ്ടു അവരെ നോക്കി….

 

” എന്താ മോളേ ?…. എന്ത് പറ്റി ?…. ആകെ ഒരു വല്ലായ്മ പോലെ “….

അവളുടെ ഭാവം കണ്ട അംബിക ആശങ്കയോടെ തിരക്കി….

” ഹേയ്, ഒന്നുമില്ല അമ്മേ…. ഈ ബാത്റൂം ? “….

അവള്‍ അല്‍പ്പം ക്ഷീണിച്ച സ്വരത്തില്‍ പറഞ്ഞു….

” ആഹാ, അതാണോ കാര്യം…. ഒന്നുകില്‍ അകത്തു പോകാം, അല്ലെങ്കില്‍ ദേ, ഇവിടെ പുറകുവശത്തുണ്ട് മോളേ “….

അവർ ഒരു ചിരിയോടെ പറഞ്ഞു….

 

” ഇവിടെ മതി അമ്മേ “….

” എന്നാ മോള് വാ “….

അംബിക വാസുകിയെയും കൂട്ടി പുറകുവശത്തുള്ള ബാത്റൂം കാണിച്ച് കൊടുത്തു….

 

നിർജീവമായ ഒരു ചിരി അവർക്ക് നൽകി കൊണ്ടു അവൾ വേഗത്തിൽ ബാത്റൂമിന്റെ അടുത്തേക്ക് നടന്നു പോയി….

110 Comments

  1. ❤️❤️❤️

Comments are closed.