ഹൃദയരാഗം 23 [Achu Siva] 1061

” ഇനി വരുമ്പോള്‍ ഒരു ദിവസം നിൽക്കാൻ പാകത്തിന് വരണം, കേട്ടോ മോളേ “….

അംബിക അവളോട് അത് പറഞ്ഞിട്ട് വിനയ് യുടെ മുഖത്തേക്ക് ചോദ്യഭാവത്തില്‍ നോക്കി….

വിനയ് അതിനു മറുപടിയായി ചിരിച്ചു കൊണ്ടു തലയാട്ടി….

 

” കണ്ടോ…. ഞാന്‍ പറഞ്ഞില്ലേ ഏട്ടാ, വാസുകിയെ കിട്ടിയേ പിന്നെ അമ്മയ്ക്ക് നമ്മളെ വേണ്ടാന്ന് “….

ദേവിക പുറകില്‍ നിന്നും വാസുകിയുടെ രണ്ട് തോളിലും പിടിച്ച് ഒരു കുസൃതിയോടെ പറഞ്ഞു….

 

” ദേ, ദേവൂട്ടി…. മര്യാദയ്ക്ക് ഇരുന്നോ നീ…. ഇവള് ചുമ്മാ കുശുമ്പ് പറയുന്നതാണ് മോളേ “….

അംബിക വാസുകിയെ നോക്കി കണ്ണടച്ച് കാണിച്ചു….

എല്ലാത്തിനും വാസുകിയുടെ മറുപടി ഒരു ചിരിയില്‍ ഒതുങ്ങി….

 

” മോനേ…. ദേ, ഇവളുടെ കാര്യത്തില്‍ മോനെങ്കിലും ഒന്ന് പറഞ്ഞു മനസ്സിലാക്കണം “….ദേവികയെ ചൂണ്ടിക്കാട്ടി അംബിക വിനയ്നോട് പറഞ്ഞു….

” എന്താണമ്മേ ? “….

കാര്യം മനസ്സിലാകാത്തത് പോലെ വിനയ് അംബികയെ നോക്കി ചോദിച്ചു….

 

ദേവികയും എന്താണ് കാര്യം എന്ന മട്ടില്‍ അമ്മയുടെ മുഖത്തേക്ക് നോക്കി….

110 Comments

  1. ❤️❤️❤️

Comments are closed.