ഹൃദയരാഗം 23 [Achu Siva] 1061

” അല്ല…. മോളൊന്നും പറഞ്ഞില്ലല്ലോ….പാചകം “….

അംബിക വീണ്ടും ചോദിച്ചു….

” ഇല്ലമ്മേ…. എനിക്കങ്ങനെ അറിയില്ല…. അവിടെ ശാരദാമ്മ ആണ്‌ എല്ലാം ചെയ്യുന്നത്…. ഞാന്‍ പിന്നെ ഇപ്പൊ കുറച്ചൊക്കെ പഠിക്കാന്‍ നോക്കുന്നുണ്ട് “….

അവള്‍ ഒരു വിളറിയ ചിരിയോടെ പറഞ്ഞു….

 

” അതൊന്നും സാരമില്ല മോളേ…. എല്ലാവരും അങ്ങനെ ഒക്കെ തന്നെയാണ്…. അല്ലേ ലളിതേച്ചി ? “….

അവര്‍ അതും പറഞ്ഞ് ലളിതയെ നോക്കി….

” പിന്നല്ലാതെ “….

ലളിതാമ്മയും അതിനെ പിന്താങ്ങി….

 

എല്ലാത്തിനും മറുപടി ഒരു ചിരിയില്‍ ഒതുക്കി വാസുകി വീണ്ടും പ്ളേറ്റിലേക്ക് മുഖം താഴ്ത്തി….

സാധാരണ ഫുഡിനോട് പടവെട്ടി വിജയം കൈ വരിച്ചു മാത്രം ശീലമുള്ള വാസുകി ഇന്ന് വെറുതെ താല്പര്യമില്ലാത്ത പോലെ കൈ ഇട്ട് ഇളക്കി കൊണ്ടു ഇരിക്കുകയാണ്….

 

ഇത് അംബിക ശ്രെദ്ധിച്ചു….

” എന്താ മോളേ ഒന്നും കഴിക്കാതെ ഇരിക്കുന്നത്…. എന്ത് പറ്റി, ഒന്നും ഇഷ്ടായില്ല എന്നുണ്ടോ ? “….

അംബിക അവളോടായി ചോദിച്ചു….

110 Comments

  1. ❤️❤️❤️

Comments are closed.