ഹൃദയരാഗം 23 [Achu Siva] 1061

“ഉം …ശെരി മോളേ “….

അവര്‍ ചിരിയോടെ അത് പറഞ്ഞിട്ട് പണിയിലേക്ക് വീണ്ടും കടന്നു….

 

വാസുകി കോളേജിൽ പോകാൻ റെഡി ആകാനായി റൂമിലേക്ക് പോയി….

 

========== ========== ========== ==========

 

വാസുകിയും, വിനയ് യും ഒരുമിച്ചാണ് ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാൻ ഇരുന്നത്…. അയാളോട് അത്യാവശ്യത്തിനു മാത്രം സംസാരിക്കുന്നുണ്ട്…. എന്നാൽ പഴയ പോലെ ഉള്ള പ്രസരിപ്പോ, ചിരിയോ ഒന്നും തന്നെയില്ല….

 

കഴിക്കാനിരുന്നപ്പോൾ മുതൽ വിനയ് അവളെ തന്നെ ശ്രെദ്ധിക്കുകയിരുന്നു…. എന്നാലും വാസുകി അയാളെ നോക്കിയതേ ഇല്ല….

വിളമ്പി കൊടുക്കാനായി ശാരദാമ്മ വന്നപ്പോൾ അവൾ അവരോടു പഴയ പോലെ സന്തോഷത്തോടു കൂടി ചിരിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്യുന്നു….

 

തന്നോട് മാത്രമാണ് ഈ നീരസം എന്ന് അയാൾ തിരിച്ചറിയുകയായിരുന്നു…. അവളുടെ ഈ പെരുമാറ്റത്തിന്റെ കാരണം എന്താണെന്നു തിരിച്ചറിയാനാകാതെ ഉഴറുകയായിരുന്നു വിനയ്ടെ മനസ്സ്…. അവളോട്‌ അതിനെ പറ്റി തിരക്കണമെന്നു ആഗ്രഹം ഉണ്ടെങ്കിലും എന്ത് കൊണ്ടോ അയാൾക്കതിനു കഴിഞ്ഞില്ല….

110 Comments

  1. ❤️❤️❤️

Comments are closed.