ഹൃദയരാഗം 23 [Achu Siva] 1061

” ഹേയ്…. ഞാൻ അറിയാൻ പാടില്ലാത്തതാവും…. അത് കൊണ്ട് അല്ലേ എന്നോട് പറയാത്തത് …അല്ലെങ്കിൽ തന്നെ എല്ലാം പറയാൻ ഞാൻ ആരാ ? “….

വാസുകി നെടുവീർപ്പിട്ടു….

” രണ്ടെണ്ണവും കണക്കാ…. ഒന്നും പരസ്പരം തുറന്നു സംസാരിക്കില്ല…. നിങ്ങടെ ലൈഫിൽ ഇത്രയും പ്രോബ്ലെംസ് ഉണ്ടാകാൻ കാരണം തന്നെ ഈ തുറന്നു പറച്ചിലുകൾ ഇല്ലാത്തതാണ്…. എങ്കിൽ ബാക്കി ഉള്ളവരെ കൊണ്ടു എന്തേലും പറയാൻ സമ്മതിക്കുമോ അതുമില്ല “….

അഞ്ജനയും അവൾക്ക് നേരെ കയർത്തു….

 

” ഒരു സമാധാനത്തിനു വേണ്ടിയാണു ഞാൻ ഇതൊക്കെ നിങ്ങളോട് ഷെയർ ചെയ്തത്…. എന്നിട്ട് നിങ്ങളും ഇങ്ങനെ.. “….

അവൾ സങ്കടത്തോടെ തല കുനിച്ചു…..

” ദേ…. അന്നേ ഞാൻ നിന്നോട് പറഞ്ഞതാ, ഞങ്ങൾ പറയുന്നതൊന്നും കേൾക്കാതെ തന്നിഷ്ടം പോലെ ഓരോന്ന് കാണിച്ചിട്ട് പിന്നീട് ഇവിടെ വന്നു കിടന്നു മോങ്ങരുതെന്നു…. നീ എന്താന്ന് വെച്ചാൽ കാണിക്ക് “….

അഞ്ജന ദേഷ്യത്തോടെ മുഖം വെട്ടിച്ചു….

 

” ഡീ, മതി…. അവളെ കൂടുതൽ സങ്കടപെടുത്താതെ “….

ഗീതു അഞ്ജനയെ തടഞ്ഞു കൊണ്ട് പറഞ്ഞു…

” ഇനി അപ്പൊ എന്താ മോളേ നിന്റെ തീരുമാനം ? “….

ഗീതു വാസുകിയെ ചേർത്ത് പിടിച്ചു കൊണ്ടു ചോദിച്ചു….

110 Comments

  1. ❤️❤️❤️

Comments are closed.