ഹൃദയരാഗം 23 [Achu Siva] 1064

ഭക്ഷണം വിളമ്പി കൊടുക്കാനായി തയ്യാർ എടുത്തു നിന്ന ദേവികയെ എല്ലാവരും കൂടെ നിര്‍ബന്ധിച്ചു കഴിക്കാനായി ഇരുത്തി…. വിനയ് നടുക്കും അവനിരുവശത്തായി വാസുകിയും, ദേവികയും ഇരുന്നു….

 

അപ്പോഴൊക്കെയും വാസുകി അവരെ രണ്ടു പേരെയും മാറി മാറി നിരീക്ഷിക്കുന്നുണ്ടായിരുന്നു….

അംബികയും, ലളിതാമ്മയും ചേർന്ന് അവർക്കു മൂന്ന് പേർക്കും ആഹാരം വിളമ്പി കൊടുത്തു….

വിനയ്ടെ നിർബന്ധം കാരണം അവരും കഴിക്കാനായി ഒപ്പം ഇരുന്നു….

 

” കേട്ടോ മോളേ വാസുകി…. ഈ ദേവൂട്ടി ഞങ്ങളെ രണ്ടിനെയും ആ അടുക്കളയുടെ ഏഴയലത്തേക്ക് അടുപ്പിച്ചിട്ടില്ല…. ഒറ്റക്കായിരുന്നു പാചകം മുഴുവൻ…. നിങ്ങള് വരുന്നെന്നും പറഞ്ഞു ഇവിടെ ഭയങ്കര ബഹളമായിരുന്നു…. ഞങ്ങളൂടെ സഹായിക്കാമെന്ന് പറഞ്ഞതാ, കേൾക്കണ്ടേ “….

അംബിക വാസുകിയോടായി പറഞ്ഞു….

 

ഇത് കേട്ട വിനയ് ദേവികയുടെ പാചകത്തെ പറ്റി വാനോളം പ്രശംസിച്ചു…. ഇതൊന്നും കേട്ടിട്ടു വാസുകിക്ക് ഇത്തവണ ഒന്നും തന്നെ തോന്നിയില്ല…. മുൻപ് കണ്ട കാഴ്ചയുടെ പൊരുൾ തേടി നടക്കുകയായിരുന്നു അവളുടെ മനസ്സപ്പോൾ….

 

” മോൾക്ക് പാചകം ഒക്കെ അറിയാമോ ?….

കഴിക്കുന്നതിനിടയിൽ അംബിക വാസുകിയോടായി ചോദിച്ചു….

110 Comments

  1. ❤️❤️❤️

Comments are closed.