വാസുകി അവളുടെ ആ കരഞ്ഞ മുഖം അയാളിൽ നിന്നും മറയ്ക്കുന്നതിനായി ആ ഹാളിൽ നിന്നും ഇറങ്ങി പുറത്തേക്ക് വന്നു… കാഴ്ചകൾ കണ്ടു നിൽക്കുന്നത് പോലെ കൈയും കെട്ടി വെളിയിലേക്ക് നോക്കി നിന്നു….
ഇത് കണ്ട വിനയ് അവൾക്കടുത്തായി വന്നു നിന്നു…. വാസുകി അത് അറിഞ്ഞത് പോലുമില്ല…. അവളുടെ ഭാഗത്തു നിന്നും യാതൊരു സംസാരവും ഇല്ലാത്തത് കൊണ്ടു വിനയ് അവളെ തന്നെ കുറച്ചു സമയം നോക്കി നിന്നു….
അവൾ കൈ കെട്ടി മുറ്റത്തേക്ക് തന്നെ നോക്കി നിൽക്കുകയാണ്….
” എന്താണ് മേഡം, ഇത് വരെയും കഴിഞ്ഞില്ലേ ? “….
വിനയ്ടെ ചോദ്യമാണ് അവളെ ചിന്തയിൽ നിന്നു ഉണർത്തിയത്…. അവൾ ഞെട്ടി അയാളെ നോക്കി….
” വിനയേട്ടൻ എന്തെങ്കിലും പറഞ്ഞോ ? “….
അവൾ ഒരു സംശയത്തോടെ ചോദിച്ചു….
” അല്ല, കാഴ്ചകൾ കണ്ടു കഴിഞ്ഞില്ലേ എന്ന് ? “….
” കണ്ടു കൊണ്ടിരിക്കുകയാണ് വിനയേട്ടാ “….
അയാളെ നോക്കി ഒരു വിഷമം കലർന്ന പുഞ്ചിരിയോടെ അവൾ മറുപടി നൽകി….
അതിനു ശേഷം വീണ്ടും മുഖം തിരിച്ച് വെളിയിലേക്ക് തന്നെ നോക്കി നിന്നു….
❤️❤️❤️