അതും ഓര്‍ത്തു കൊണ്ട് അവള്‍ എടുത്തത് ഒക്കെ തിരിച്ചു വെക്കാന്‍ തുടങ്ങി….
പെട്ടന്നാണ് ഫയലുകളുടെ അടിയില്‍ ആയി ഒരു കവർ ഇരിക്കുന്നത് അവളുടെ ശ്രദ്ധയില്‍പ്പെട്ടത്….
അവള്‍ ഫയലുകള്‍ ഒരു കൈ കൊണ്ട് പൊക്കി പിടിച്ചിട്ട്, ആ കവർ പുറത്തേക്ക് വലിച്ച് എടുക്കാന്‍ ശ്രമിച്ചു….
അപ്പോഴേക്കും അത് താഴേക്ക് വീണു പോയി….
ഒരു കണക്കിന് ആ ഫയലുകള്‍ തിരികെ വെച്ചശേഷം അവള്‍ കുനിഞ്ഞ് ആ കവർ കൈയിലെടുത്തു….
അവള്‍ അത് തിരിച്ചും, മറിച്ചും നോക്കി…. അത് വലിയൊരു എൻവലപ് പോലെ ഉള്ള കവർ ആയിരുന്നു….
അത് മറ്റ് ഫയലുകളില്‍ ഉള്ള പോലെ കമ്പനിയുടെ പേരോ, മറ്റെന്തെങ്കിലും എഴുത്തുകളോ ഇല്ലാത്ത ഒരു പ്ളെയിൻ കവർ ആയിരുന്നു….
അതിലെന്തായിരിക്കുമെന്ന ആകാംഷയിൽ അവള്‍ ആ കവറിലേക്ക് കൈ ഇട്ടു അതില്‍ നിന്നും മറ്റൊരു കവർ പുറത്തേക്ക് എടുത്തു….എന്നിട്ട് കൈയിലിരുന്ന എൻവലപ് ആ ടേബിളിൽ വെച്ചു…
അത് അവൾ തന്റെ കൈയിൽ എടുത്ത് അവിശ്വസനീയതയോടെ ഒരു നിമിഷം നോക്കി നിന്നു…
ചെറിയ ഒരു ഞെട്ടലോടു കൂടി അവൾ വീണ്ടും വീണ്ടും അതിലൂടെ സൂക്ഷ്മമായി കണ്ണോടിച്ചു……..
(തുടരും…………….)
സപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ കൂട്ടുകാര്‍ക്കും നന്ദി….
സ്നേഹത്തോടെ, ശിവ ?
******************* ******************* *******************
******************* ******************* *******************
110 Comments
Comments are closed.