വിനയേട്ടൻ ആരാണ് എന്താണ്, എന്റെ കുടുംബത്തെ എങ്ങനെയാണു പരിചയം ഇതൊക്കെ എനിക്കറിഞ്ഞേ തീരൂ….
ഇതിനോടൊപ്പം ദേവികയും, വിനയേട്ടനും തമ്മില്‍ താന്‍ പേടിക്കുന്നത് പോലെയുള്ള എന്തെങ്കിലും അരുതാത്ത ബന്ധം ഉണ്ടോ എന്നും കണ്ടെത്തേണ്ടതുണ്ട്…. സത്യം അറിയാതെ ഒരു എടുത്തു ചാട്ടം പാടില്ല….
ഏതായാലും എന്റെ അന്വേഷണത്തിന്റെ ആദ്യ പടി ഈ റൂമിൽ നിന്നു തന്നെ ആരംഭിക്കാം…
അന്നൊരിക്കല്‍ ആ ഫയലും, കീയും കൊണ്ട് കളഞ്ഞപ്പോ ആ കീ കൊണ്ടു കൊടുക്കാനായി മാത്രമാണ് താന്‍ ഈ മുറിയില്‍ കയറിയത്….
അന്ന് ആ ടെൻഷനും, പേടിയും കാരണം ഈ മുറി എങ്ങനെ ഇരിക്കുന്നു എന്ന് പോലും നോക്കിയിട്ടില്ല…. ആ വഴക്ക് കാരണം പേടിച്ചിട്ട് പിന്നെ ഇവിടെ കയറുന്നതിനെ പറ്റി ചിന്തിച്ചിട്ടു പോലുമില്ല….
എല്ലാ അന്വേഷണങ്ങളും തുടങ്ങേണ്ടത് ഇവിടെ നിന്നുമാണ് എന്ന് അവളുടെ മനസ്സ് പറഞ്ഞു….
അടയ്ക്കാന്‍ വന്ന ഡോര്‍ അവള്‍ മെല്ലെ തുറന്നു….
അകത്തേക്ക് കയറി ഡോര്‍ ചാരിയ ശേഷം അവള്‍ തിരിഞ്ഞ് മുറിയിലൂടെ ആകെ കണ്ണോടിച്ചു….
വളരെ വൃത്തിയോടെയും, മനോഹരമായും സൂക്ഷിച്ചിരുന്ന ഒരു മുറി ആയിരുന്നു അത്….
ഓഫീസുകളിലൊക്കെ കാണുന്ന പോലെ ഒരു വലിയ ടേബിൾ ആ മുറിയില്‍ സെറ്റ് ചെയ്തിരുന്നു….
അതിന്റെ മുകളില്‍ ഒരു കമ്പ്യൂട്ടറും, കുറച്ച് ഫയലുകളും, ഫോണും, പെന്‍ ഹോൾഡറും ഒക്കെ അറേഞ്ച് ചെയ്തു വെച്ചിരുന്നു….
❤️❤️❤️