ഹൃദയരാഗം 23 [Achu Siva] 1064

ഉച്ചയ്ക്ക് കഴിച്ചു കഴിഞ്ഞു റൂമിലേക്ക് നടന്നു പോവുകയായിരുന്നു വാസുകി…..

 

ശനിയാഴ്ച ആയതുകൊണ്ട് ഒന്ന് മയങ്ങിയിട്ട് വരാമെന്ന് ശാരദാമ്മയോട് പറഞ്ഞു കയറി പോന്നതാണ് അവള്‍….

വിനയ്ടെ ഓഫീസ് മുറിയുടെ മുന്നിലൂടെ കടന്നു പോയപ്പോള്‍ വെറുതെ ഒന്ന് പാളി നോക്കിയതാണ് അവള്‍…. അപ്പോഴാണ് ആ മുറി പൂട്ടാതെ അല്‍പ്പം തുറന്ന്, കീ ഡോറിന്റെ അവിടെ തന്നെ വെച്ചിരിക്കുന്നത് അവള്‍ ശ്രദ്ധിക്കുന്നത്….

 

അല്‍പ്പം മുന്നോട്ടു പോയശേഷം, പെട്ടന്ന് നിന്നിട്ട് അവള്‍ പുറകോട്ട് വന്നു ഡോറിലേക്ക് നോക്കി….

 

ഓ…. ഖജനാവ് തുറന്നിട്ടാണല്ലോ ഇന്ന്‌ ചെയർമാൻ സാറ് പോയിരിക്കുന്നത്…. സാധാരണ കെട്ടി പൂട്ടി വെക്കാറുള്ളതാണല്ലോ….ഇന്ന്‌ എന്ത് പറ്റി ആവോ….

 

അവള്‍ അതും ചിന്തിച്ചു കൊണ്ടു ഡോർ അടയ്ക്കാനായി റൂമിന്റെ അടുത്തേക്ക് നടന്നിട്ട്, ഡോര്‍ ഹാൻഡിലിൽ പിടിച്ച് കീ ഉപയോഗിച്ച് പൂട്ടാനായി തുടങ്ങി….

പെട്ടന്നാണ് അവളുടെ മനസ്സിലൂടെ ഒരു ചിന്ത പാഞ്ഞു പോയത്….

 

ഇതിനുള്ളിൽ ഒന്നു കയറി നോക്കിയാലോ ….താന്‍ സാധാരണ കയറാത്ത, വിനയേട്ടൻ മാത്രം ഉപയോഗിക്കുന്ന, വിനയേട്ടൻ ഇല്ലാത്തപ്പോള്‍ പൂട്ടിയിടുന്ന ഈ ഓഫീസ് റൂം ….

110 Comments

  1. ❤️❤️❤️

Comments are closed.