” ഐ ആം സോറി വാസുകി “….
വിനയ് വാസുകിയേ നോക്കി ചെറിയ പതർച്ചയോടെ പറഞ്ഞു….
” എനിക്ക് എക്സാം ആണു…. കുറച്ചു പഠിക്കാൻ ഉണ്ട്…. ഞാൻ അങ്ങോട്ട് ചെല്ലട്ടെ വിനയേട്ടാ “….
ഒരു വിധത്തിൽ അത് പറഞ്ഞൊപ്പിച്ചു അവൾ അവിടെ നിന്നും വേഗത്തിൽ പോയി….
” ഛേ….”…. അവൾ പോയ വഴിയേ നോക്കി നിന്ന വിനയ് ചെറിയ നീരസത്തോടെ തിരിഞ്ഞു നിന്നു….
എന്താണ് വാസു നിന്റെ പ്രോബ്ലം…. എന്തിനാണിങ്ങനെ ഒഴിഞ്ഞു മാറുന്നത്…. ഒന്നുമില്ല എന്ന് പറയുന്നത് വെറും കള്ളമാണെന്ന് എനിക്കറിയാം…. എന്താ നീ ഇങ്ങനെ….
ചെറിയ ദേഷ്യത്തോടെ അയാൾ അവിടെ ഉള്ള ചെയറിലേക്ക് ഇരുന്നു….
========== ========== ========== ==========
പിറ്റേ ദിവസം രാവിലെ അവർ തമ്മിൽ കണ്ടെങ്കിലും കാര്യമായ സംസാരങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല…. വിനയ് ഓഫീസിലേക്ക് പോയി…. പഠിക്കാനായി ബുക്കും തുറന്നു വെച്ചു അതിൽ നോക്കി ഇരുന്നു…. മനസ്സ് വേറെ എവിടൊക്കെയോ ആയിരുന്നുവെന്നു മാത്രം….
❤️❤️❤️