ഹൃദയരാഗം 23 [Achu Siva] 1065

അവളുടെ കുറുമ്പുകളും കുസൃതിയും വഴക്ക് കൂടലും പിടിവാശിയും ഒന്നുമില്ലാതെ കുറച്ചു ദിവസങ്ങൾ കൂടി കടന്നു പോയി….

 

തന്നോട് പെട്ടന്ന് ഉടലെടുത്ത നീരസത്തിന്റെ കാരണം അറിയാതെ വിനയ് ആകെ സങ്കടപ്പെട്ടു…. അയാളും ഒരു വാശി എന്ന പോലെ അതൊക്കെ ഉള്ളിൽ ഒതുക്കി നടന്നു…. എങ്കിലും അവളുടെ അവഗണന അവനിൽ എന്തൊക്കെയോ മാറ്റങ്ങൾ സൃഷ്ടിച്ചിരുന്നു….

ഒരു ദിവസം വൈകിട്ട് ഗാർഡൻ ഏരിയയിൽ ഇരിക്കുകയായിരുന്നു വാസുകി…..

 

ഇന്നെന്തായാലും ഇതിനൊരു അവസാനം കണ്ടേ തീരു എന്ന ധാരണയിൽ സംസാരിക്കാനായി വിനയ് അവൾക്കരികിലേക്ക് വന്നു….

അയാൾ വരുന്നത് കണ്ട വാസുകി ഇരുന്നിടത്തു നിന്നും എഴുന്നേറ്റു….

 

” വാസുകി…. എനിക്കല്പം സംസാരിക്കാനുണ്ട് “….

വിനയ് അവളുടെ മുഖത്തേക്ക് നോക്കിയിട്ട് പറഞ്ഞു….

” പറഞ്ഞോളൂ വിനയേട്ടാ “….

അവളൊരു ചെറിയ ചിരിയോടെ അവനെ നോക്കി….

” നിനക്ക് എന്താ പറ്റിയത് ?…. നീ ആകെ മാറി പോയത് പോലെ…. കുറെ ദിവസമായി ഞാൻ ശ്രെദ്ധിക്കുന്നു…. എന്തോ നിന്നേ അലട്ടുന്നുണ്ട്…. ഞാൻ ചോദിക്കുമ്പോൾ നീ ഒഴിഞ്ഞു മാറുന്നു…. എന്താ നിന്റെ മനസ്സിൽ…. പറയാതെ നീ ഇവിടുന്നു പോകില്ല “….

അല്പം ദേഷ്യത്തില്‍ തന്നെ വിനയ് പറഞ്ഞു….

110 Comments

Comments are closed.