ഹൃദയരാഗം 23 [Achu Siva] 1064

” ഏ…. എന്ത് ?…. ആ സാധനത്തിനോടൊക്കെ എന്ത് ചോദിച്ചറിയാനാ “….

പുറകിൽ നിന്ന ഗീതു ചാടിക്കയറി പറഞ്ഞു….

അത് കേട്ട അഞ്ജന ഗീതുവിനെ ഒന്നിരുത്തി നോക്കി….

 

” അല്ല…. അത്…. നിന്റെ ഏട്ടൻ…. അരുണേട്ടൻ…. പുള്ളിയോടിപ്പോ എന്ത് ചോദിക്കാനാ “….

അഞ്ജുവിന്റെ നോട്ടം കണ്ട ഗീതു ചെറിയ ചമ്മലോടെ തിരുത്തി പറഞ്ഞു….

” അതൊക്കെ ഉണ്ട്…. നിന്റെ ഏട്ടനു വിനയേട്ടനെ പറ്റി എന്തെങ്കിലുമൊക്കെ ഡീറ്റെയിൽസ് തരാൻ പറ്റും എന്നാണ് എന്റെ ഒരു വിശ്വാസം…. എനിക്കൊന്നു കണ്ടേ പറ്റു…. അധികം വൈകാതെ തന്നെ “…..

വാസുകി അഞ്ജുവിനെ നോക്കി പറഞ്ഞു….

 

” എടീ…. അതിനിനി നിങ്ങള് തമ്മിലുള്ള പ്രോബ്ലെംസ് അടക്കം എല്ലാം ഇനി ഇവളുടെ ഏട്ടനോട് വിശദീകരിക്കേണ്ടി വരില്ലേ…. അതൊക്കെ വേണോ ? “….

ഗീതു വീണ്ടും എതിർത്തു….

” അഞ്ജു, നിങ്ങൾ തമ്മിൽ നല്ല ക്ലോസ് ആണെന്ന് എനിക്കറിയാം…. ഇനിയിപ്പോ ഇതൊക്കെ നിന്റെ ഏട്ടൻ അറിഞ്ഞാലും എനിക്ക് കുഴപ്പമില്ല…. മറ്റാരും അറിയാതെ ഇരുന്നാല്‍ മതി… നീ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം പ്ലീസ് “….

അവള്‍ അല്‍പ്പം വിഷമത്തോടെ അഞ്ജുവിനോട് പറഞ്ഞു….

110 Comments

  1. ❤️❤️❤️

Comments are closed.