” എന്റെ തീരുമാനങ്ങൾ ഉറച്ചതാണ് ഗീതു…. അതിനു ഒരു മാറ്റവും ഇല്ല…. വിനയേട്ടൻ ആരാണ്, എന്താണ്, എന്റെ കുടുംബത്തെ എങ്ങനെ പരിചയം…. അതെനിക്ക് അറിയണം…. അതിനൊപ്പം ഇപ്പൊ ഒരു വിഷയം കൂടി ആയി, ദേവിക ………”….
അവള്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു നിര്‍ത്തി….
” അതായിക്കോട്ടെ…. അതിനു ശേഷം എന്താണ് ഉദ്ദേശം ? “….
ഗീതു വീണ്ടും തിരക്കി …
” എനിക്കറിയില്ല…. ഒന്നും എനിക്കറിയില്ല…. വിനയേട്ടൻ എന്റെ പ്രാണൻ ആണു…. ആ മനുഷ്യനെ കൂടാതെ ഒരു ജീവിതം അതെനിക് ചിന്തിക്കാൻ പോലും കഴിയുന്ന കാര്യമല്ല…. എങ്കിലും എന്റെ മനസ്സിലെ സംശയങ്ങൾക്കൊക്കെ വ്യക്തമായ ഒരു ഉത്തരം കിട്ടാതെ, പഴയ പോലെ പൂർണമായും എനിക്ക് വിനയേട്ടനെ സ്നേഹിക്കാൻ കഴിയില്ല “….
വാസുകി സങ്കടത്തോടെ പറഞ്ഞു നിർത്തി അവരെ നോക്കി….
” അപ്പൊ നിന്റെ വിനയേട്ടനെ നേടിയെടുക്കും എന്ന നിന്റെ വാശി ഒക്കെ ഒരു വെറും വാക്ക് ആണോ ? “….
അഞ്ചു മുഖം ചുളിച്ചു കൊണ്ടു ചോദിച്ചു….
110 Comments
Comments are closed.