” ഞാൻ കണ്ട കാര്യം മാത്രമേ പറഞ്ഞുള്ളു…. വിനയേട്ടൻ ഞാൻ കാണാതെ ദേവികേച്ചിക്ക് ഗിഫ്റ്റ് കൊടുക്കുന്നു…. അവരുടെ രണ്ടും സന്തോഷത്തോടെ നിന്നു സംസാരിക്കുന്നു…. നിങ്ങളായിരുന്നു എന്റെ സ്ഥാനത്തെങ്കിൽ എന്തായിരിക്കും അപ്പോഴത്തെ അവസ്ഥ…. അതും ഇത്രയൊക്കെ ഞാൻ എന്റെ മനസ്സ് തുറന്നു കാട്ടിയിട്ടും വിനയേട്ടൻ എന്നെ പഴയത് പോലെ അംഗീകരിക്കാൻ മനസ്സ് കാട്ടാത്ത ഒരു സാഹചര്യത്തിൽ “….
അവൾ വല്ലാത്ത സങ്കടത്തോടെ പറഞ്ഞു നിർത്തിയിട്ട് അവരെ രണ്ടു പേരെയും നോക്കി….
” ഞങ്ങൾക്ക് മനസ്സിലാകും വാസുകി…. പക്ഷേ ഒരിക്കലും നീ ഇതിൽ ചാടി കയറി ഒരു തെറ്റായ തീരുമാനം എടുക്കരുത്…. നീ പറഞ്ഞു കേട്ടിട്ടുള്ള വിനയ് സർ ഒരിക്കലും ഇങ്ങനെ ഒന്നും ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല “….
അഞ്ജന അവളെ ആശ്വസിപ്പിച്ചു…..
” അതാണ് എനിക്കും മനസ്സിലാക്കാത്തത്…. ദേവികേച്ചിക്ക് കൊടുക്കാൻ ഉള്ള ഗിഫ്റ്റ് വാങ്ങിയ കാര്യം പറഞ്ഞപ്പോൾ പോലും എന്നോടിത് പറഞ്ഞില്ല…. ആ ഗിഫ്റ്റ് ഞാനും വിനയേട്ടനും കൂടി ഒരുമിച്ചാണ് കൊടുത്തത്…. തിരികെ വരുന്ന വഴിയോ, അതിനു ശേഷമോ ഒന്നും തന്നെ ഇങ്ങനെ ഒരു കാര്യത്തെ പറ്റി എന്നോട് പറഞ്ഞില്ല…. അപ്പോൾ അത് മനഃപൂർവം ഒളിച്ചു വെച്ചതല്ലേ ?…. അതാണ് എനിക്ക് ഇത്രയും സങ്കടമായി പോയത് “….
അവള്‍ സങ്കടത്തോടെ വീണ്ടും പറഞ്ഞു….
” എങ്കിൽ പിന്നെ നിനക്കിത് മനസ്സിലിട്ട് ഉരുക്കാതെ അങ്ങ് തുറന്നു ചോദിച്ചൂടെ ? “….
ഗീതുവിന് ചെറുതായി ദേഷ്യം വന്നു….
❤️❤️❤️