” അതേ…. ഇപ്പോ ഇറങ്ങിയതേ ഉള്ളൂ…. മോനോട് പറഞ്ഞില്ലേ ? “….
അത് കേട്ട വിനയ് എന്തോ ആലോചിച്ചെന്ന പോലെ അവിടെ നിന്നു…. പിന്നെ അവരെ ഒന്നു നോക്കിയതിനു ശേഷം ഒന്നും പറയാതെ വെളിയിലേക്ക് പോയി….
” ഹും…. ഇത് അത് തന്നെ…..രണ്ടും കൂടെ എന്തോ സൗന്ദര്യ പിണക്കം ഉണ്ട് “….
അവർ അത് പറഞ്ഞു ചിരിച്ചിട്ട് അടുക്കളയിലേക്ക് കയറി പോയി….
========== ========== ========== ==========
ഉച്ചയ്ക്ക് ലഞ്ച് ബ്രേക്ക് സമയം…..തങ്ങളുടെ സ്ഥിരം പ്ലേസ് ആയ ആൽമരച്ചുവട്ടിൽ ഇരിക്കുകയാണ് മൂവർ സംഘം….
” നീ എന്താ മോളേ പറഞ്ഞു വരുന്നേ ?…. നീ നിന്റെ വിനയേട്ടനെ സംശയിക്കുകയാണോ ? “….
അഞ്ജന വല്ലാത്തൊരു ടെൻഷനോടു കൂടി വാസുകിയോടു ചോദിച്ചു….
” ഞാൻ അങ്ങനെ പറഞ്ഞോ അഞ്ചു ? സത്യമെന്താണെന്ന് അറിയാതെ ഞാൻ ഒരിക്കലും എന്റെ വിനയേട്ടനെ പറ്റി മോശമായി ചിന്തിക്കുക പോലുമില്ല “….
അവളുടെ നേരെ തിരിഞ്ഞ് വാസുകി പറഞ്ഞു….
” പിന്നെ നീ എന്താ ഈ പറഞ്ഞു വരുന്നത് ? “….
തൊട്ടടുത്തിരുന്ന ഗീതു ചോദിച്ചു….
❤️❤️❤️