ദേവികയുടെ നിറഞ്ഞ പുഞ്ചിരിയും ആ വെള്ളക്കൽ മൂക്കുത്തിയും അന്നത്തെ രാത്രിയിൽ വാസുകിയുടെ ഉറക്കം കെടുത്തി….
========== ========== ========== ==========
പിറ്റേന്ന് രാവിലെ ശാരദാമ്മയുടെ കൈയിൽ നിന്നും ചായ വാങ്ങി കുടിച്ചു കൊണ്ടു നിൽക്കുകയാണ് വാസുകി….
പതിവ് പോലെ ഉള്ള കളിയും ചിരിയും കൊഞ്ചലും ഒന്നും അവളുടെ ഭാഗത്തു നിന്നും ഉണ്ടായില്ല…. അത് അവരും ശ്രദ്ധിച്ചിരുന്നു….
” അല്ല എന്ത് പറ്റി ?…. ഇന്നലത്തെ പിറന്നാൾ ആഘോഷതിന്റെ വിശേഷങ്ങൾ ഒന്നും കേട്ടില്ലല്ലോ ? “….
അവളുടെ നിർജീവമായ നിൽപ്പ് കണ്ടു ശാരദാമ്മ തിരക്കി….
” നന്നായിരുന്നു അമ്മേ “….
അവൾ ഒരു ഒഴുക്കൻ മട്ടിൽ മറുപടി കൊടുത്തു….
” എന്ത് പറ്റി എന്റെ സുന്ദരികുട്ടിക്ക് ആകെ ഒരു വാട്ടം…. വീണ്ടും രണ്ടാളും കൂടി വഴക്കിട്ടോ ? “….
അവര്‍ വീണ്ടും ചോദിച്ചു….
” എന്റെ പൊന്നമ്മേ എനിക്കൊരു കുഴപ്പോം ഇല്ല…. പിറന്നാൾ ഒക്കെ തകർത്തില്ലേ…. എന്നോടവിടെ എല്ലാർക്കും എന്ത് സ്നേഹമാണെന്ന് അറിയുമോ ? “….
മുഖത്തേക്ക് സന്തോഷം വരുത്തിക്കൊണ്ട് അവള്‍ പറഞ്ഞു….
❤️❤️❤️