എന്തോ അവളെ കാര്യമായി അലട്ടുന്നുണ്ട്…. എന്നാൽ തന്നോട് അവൾ അത് പറയാത്തത് അവനെ കൂടുതല്‍ തളർത്തി….
വര്‍ധിച്ച ചിന്താഭാരത്താൽ ആകുലപ്പെട്ട മനസ്സുമായി അവന്‍ അവളുടെ ഡോറിന്റെ മുന്നില്‍ നിന്നും തന്റെ മുറിയിലേക്ക് നടന്നു….
രാവിലെ തന്റെ കൂടെ വന്ന കുറുമ്പും കുസൃതിയും മാത്രം കാട്ടുന്ന വാസുകിയെ അല്ല വൈകുന്നേരം മുതൽ താൻ കാണുന്നത് ….മുഖത്താകെ ഒരു നിർവികാരത നിറഞ്ഞു നിൽക്കുന്നു….എന്താകും അതിനു കാരണം?
തന്നെ ചൊടിപ്പിക്കുന്ന രീതിയിൽ അല്ലാതെ ഇതുവരെ മറുപടി പറഞ്ഞിട്ടില്ലാത്തവൾ ഒറ്റ ഒരു ദിവസം കൊണ്ടു തികച്ചും മറ്റാരോ ആയി മാറിയത് പോലെ….
സാധാരണ താൻ ദേഷ്യപെടുമ്പോഴോ, കളിയാക്കുമ്പഴോ ഒന്നും അവളിൽ നിന്നു ഇത് പോലെ ഒരു പ്രതികരണം ഉണ്ടായിട്ടില്ല…. ഇനി അവൾ പറഞ്ഞത് പോലെ യാത്രാക്ഷീണം തന്നെ ആകുമോ ?…. ചിലപ്പോ ആയിരിക്കും…
വിനയ് സ്വയം പറഞ്ഞു സമാധാനിച്ചു….
എങ്കിലും അവളുടെ മൗനം അയാളെ ആഴത്തിൽ ചിന്തിപ്പിച്ചു കൊണ്ടേയിരുന്നു….
110 Comments
Comments are closed.