” എന്താ വിനയേട്ടാ ? “….
അയാളെ കണ്ടു അവൾ തിരക്കി….
” നിനക്ക്…. നിനക്ക് എന്താ പറ്റിയേ ? “…. അവിടെ വെച്ചേ ഞാൻ ശ്രെദ്ധിക്കുന്നു…. നീ എന്താ ഒന്നും കഴിക്കാതെ കിടക്കാൻ പോവാണോ ? “….
അവന്‍ അല്‍പ്പം ആശങ്കയോടെ ചോദിച്ചു….
” എനിക്കെന്ത് പറ്റാനാ വിനയേട്ടാ….വിനയേട്ടന് തോന്നുന്നതാകും…. ഞാൻ പറഞ്ഞല്ലോ, യാത്ര ക്ഷീണം ആകും…. ചെറിയ ഒരു തലവേദനയും ഉണ്ട്…. വിശപ്പ് തോന്നാത്തത് കൊണ്ടാണ് ഞാന്‍ കഴിക്കാത്തത് “….
അവള്‍ പ്രത്യേകിച്ച് ഭാവ വ്യത്യാസം aഒന്നുമില്ലാതെ പറഞ്ഞു….
” അല്ല എനിക്ക്…. “….
വിനയ് വീണ്ടും സംസാരിക്കാൻ മുന്നോട്ട് വന്നു….
” അതോർത്തു വിനയേട്ടൻ ടെൻഷൻ അടിക്കേണ്ട…. ഒന്നു ഉറങ്ങി കഴിയുമ്പോ മാറിക്കോളും…. സമയം ഒരുപാട് ആയി…. വിനയേട്ടൻ പോയി ഉറങ്ങിക്കോളൂ, അത്രയും ദൂരം ഡ്രൈവ് ചെയ്തതല്ലേ…. ക്ഷീണം കാണും “….
അയാൾക്ക് വീണ്ടും സംസാരിക്കാൻ അവസരം നൽകാതെ അവൾ വാതിൽ അടച്ചു….
ആകെ ഉലഞ്ഞു പോയിരുന്നു വിനയ്ടെ മനസ്സ്…. തനിക്ക് തീരെ പരിചിതമല്ലാത്ത ഒരു വാസുകിയെ ആണ് ഇപ്പോള്‍ താന്‍ കാണുന്നത് എന്ന് അവന് തോന്നി…. അവളുടെ പെട്ടന്നുള്ള ഈ മാറ്റം തന്നെ കൂടുതല്‍ കൂടുതൽ അസ്വസ്ഥനാക്കുന്നത് അവൻ തിരിച്ചറിഞ്ഞു….
110 Comments
Comments are closed.