വിനയ്ന് അവളോട് എന്തൊക്കെയോ ചോദിക്കണമെന്നുണ്ട്…. പക്ഷേ ഒന്നിനും കഴിയാത്തത് പോലെ…. അയാൾ പകുതിക്ക് വെച്ച് കഴിച്ചു മതിയാക്കി എഴുന്നേറ്റു….
” എന്താ നിർത്തിയത് ? “….
അവന്‍ മുഴുവന്‍ കഴിക്കാത്തത് കണ്ട് അവള്‍ ചോദിച്ചു….
” മതി “….
അവന്‍ അതും പറഞ്ഞ് കൈ കഴുകാനായി നീങ്ങി….
വാസുകി അതിനെപ്പറ്റി പിന്നീട് ഒന്നും ചോദിക്കാൻ നിന്നില്ല…. അവൾ പാത്രങ്ങളുമായി അടുക്കളയിലേക്കും പോയി….
അവളോട് സംസാരിക്കണമെന്ന ഉദ്ദേശത്തോടു കൂടി വിനയ് ഹാളിൽ ചെന്നിരുന്നു….
കിച്ചണിൽ നിന്നും മടങ്ങി വന്ന വാസുകി വിനയ്നെ മൈൻഡ് ചെയ്യാതെ നേരെ മുകളിലേക്ക് കയറി പോയി…. അവൾ റൂമിൽ ചെന്നു ഡോർ അടച്ചു കിടന്നു….
വാസുകിയുടെ പെരുമാറ്റത്തിൽ എന്തോ കാര്യമായ മാറ്റം അനുഭവപ്പെട്ട വിനയ് അവളോട് അതിനെ പറ്റി തിരക്കാൻ തന്നെ തീരുമാനിച്ചു…. അതേ പോലെ അവൾ കഴിക്കാതെ കിടക്കാൻ പോയതും അയാളെ അസ്വസ്ഥനാക്കി….
വിനയ് വാസുകിയുടെ റൂമിന്റെ ഡോറിൽ തട്ടി അവളെ വിളിച്ചു…. അവൾ വന്നു വാതിൽ തുറന്നു….
110 Comments
Comments are closed.