ഹൃദയരാഗം 23 [Achu Siva] 1064

” എന്ത് കാര്യം…. ഒന്നുമില്ല “….

അവള്‍ ഒരു നിസ്സംഗ ഭാവത്തില്‍ മറുപടി പറഞ്ഞു….

” ഒന്നുമില്ലാഞ്ഞിട്ടാണോ നീ ഇങ്ങനെ നനഞ്ഞ കോഴിയെ പോലെ ഇരിക്കുന്നത് ? “….

അവന്റെ ശബ്ദം അല്‍പ്പം കടുത്തു….

 

അതുകേട്ട് ഒന്നും മനസ്സിലാക്കാത്ത പോലെ അവനെ ഒന്ന് നോക്കിയശേഷം അവള്‍ പുറത്തേക്ക് വീണ്ടും നോക്കിക്കൊണ്ട് പറഞ്ഞു….

” ഒന്നുമില്ലാത്തത് കൊണ്ടാണ്‌ വിനയേട്ടാ ഒന്നുമില്ല എന്ന് പറഞ്ഞത്…. എന്തോ ക്ഷീണം പോലെ, അതാവും ചിലപ്പോള്‍ “….

അങ്ങനെയൊക്കെ പറയുമ്പോള്‍ സാധാരണ അവളുടെ അടുത്ത് നിന്ന് ഉണ്ടാകാന്‍ സാധ്യതയുള്ള പ്രതികരണം ഒന്നും കാണാത്തത് അവനെ അത്ഭുതപ്പെടുത്തി….

 

എന്തോ കാര്യമായി അവളെ അലട്ടുന്നുണ്ട് എന്ന് അവന് തോന്നി…..അതോ അവള്‍ പറഞ്ഞത് പോലെ ക്ഷീണം കൊണ്ടാണോ….

എന്തായാലും അവളുടെ ആ മൗനം ആദ്യമായി തന്നെ അസ്വസ്ഥതനാക്കുന്നതായി അവന് തോന്നി….

വിഷയം മാറ്റണമെന്ന് കരുതി അവന്‍ പെട്ടന്ന് അവളോട് ചോദിച്ചു….

 

” അല്ലാ…. നിന്റെ ഇന്നലത്തെ കാലു വേദന എന്തായി ?…. ഞാന്‍ രാവിലെ ചോദിക്കാന്‍ വിട്ടു പോയി…. നീ ഒന്നും പറഞ്ഞതുമില്ല “….

110 Comments

  1. ❤️❤️❤️

Comments are closed.